play-sharp-fill
മെറ്റയുടെ കീഴിലുള്ള സന്ദേശ കൈമാറ്റ ആപ്പായ വാട്ട്‌സ്ആപ്പിന്റെ തകരാര്‍ പരിഹരിച്ചു; ഇന്ത്യയിലടക്കം സേവനം തടസ്സപ്പെട്ടത് മണിക്കൂറുകള്‍; പ്രശ്‌നവുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ നിറഞ്ഞത് രസകരമായ മീമുകള്‍

മെറ്റയുടെ കീഴിലുള്ള സന്ദേശ കൈമാറ്റ ആപ്പായ വാട്ട്‌സ്ആപ്പിന്റെ തകരാര്‍ പരിഹരിച്ചു; ഇന്ത്യയിലടക്കം സേവനം തടസ്സപ്പെട്ടത് മണിക്കൂറുകള്‍; പ്രശ്‌നവുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ നിറഞ്ഞത് രസകരമായ മീമുകള്‍

സ്വന്തം ലേഖകന്‍

ദില്ലി: മെറ്റയുടെ കീഴിലുള്ള സന്ദേശ കൈമാറ്റ ആപ്പായ വാട്ട്‌സ്ആപ്പിന്റെ തകരാര്‍ പരിഹരിച്ചു. മണിക്കൂറുകളായി ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ വാട്ട്‌സ്ആപ്പ് സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഓണ്‍ലൈന്‍ സേവനങ്ങളുടെ തടസ്സം കാണിക്കുന്ന സൈറ്റായ downdetector പ്രകാരം ഉച്ചയ്ക്ക് 12.11 മുതല്‍ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡൌണ്‍ ഡിക്ടക്ടറിലെ കണക്കുകള്‍ പ്രകാരം പ്രശ്‌നം നേരിടുന്ന 60 ശതമാനത്തിലേറെപ്പേര്‍ സന്ദേശങ്ങള്‍ അയക്കാന്‍ സാധിക്കുന്നില്ല എന്നും 24 ശതമാനത്തോളം പേര്‍ വാട്ട്‌സ്ആപ്പ് ആപ്പിന് തന്നെ പ്രശ്‌നം ഉള്ളതായും റിപ്പോര്‍ട്ട് ചെയ്തു. സന്ദേശങ്ങള്‍ സെന്റ് അയതായുള്ള ചിഹ്നം കാണിക്കുന്നുണ്ടായിരുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അത് പോലെ തന്നെ 12.20 ന് ശേഷം ആര്‍ക്കും പുതിയ സന്ദേശങ്ങളും ലഭിച്ചിരുന്നില്ല. വ്യക്തിപരമായ സന്ദേശം മാത്രമല്ല. ഗ്രൂപ്പുകളെയും പ്രശ്‌നം ബാധിച്ചിരുന്നു. വാട്ട്‌സ്ആപ്പ് ബിസിനസ് ആപ്പിലും പ്രശ്‌നം ഉണ്ടായിരുന്നു. പ്രശ്‌നം പരിഹരിക്കരപ്പെട്ടെങ്കിലും വാട്ട്‌സ്ആപ്പ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ മണിക്കൂറുകളില്‍ WhatsAppDown എന്ന ഹാഷ്ടാഗ് ട്രെന്റിംഗായിരുന്നു. രസകരമായ മീമുകളാണ് ഇതുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്നത്. പലരും തങ്ങളുടെ സ്വന്തം ഫോണിന്റെ പ്രശ്‌നമാണ് എന്ന് കരുതി പലപ്രവാശ്യം നെറ്റ് കണക്ഷന്‍ ചെക്ക് ചെയ്തത് അടക്കമുള്ള ട്വീറ്റുകള്‍ വരുന്നുണ്ട്.