play-sharp-fill
ലൈംഗിക പീഡന കേസ്;  മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി റദ്ദാക്കി; ആക്ടിവിസ്റ്റ് സിവിക് ചന്ദ്രൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി

ലൈംഗിക പീഡന കേസ്; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി റദ്ദാക്കി; ആക്ടിവിസ്റ്റ് സിവിക് ചന്ദ്രൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി

കൊച്ചി: ലൈംഗിക പീഡന കേസിൽ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. ലൈംഗിക പീഡന കേസിൽ ഹൈക്കോടതി മുൻ‌കൂർജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് കീഴടങ്ങൽ.

ദളിത് യുവതിയും സംസ്ഥാന സർക്കാരും നൽകിയ അപ്പീലുകളെ തുടർന്നാണ് ഹൈക്കോടതി അദ്ദേഹത്തിന് മുൻ‌കൂർജാമ്യം നിഷേധിച്ചത്. മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോഴിക്കോട് സെഷൻസ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.

ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാവണമെന്നായിരുന്നു ജസ്റ്റിസ് എ ബദറുദ്ദീന്റെ ഉത്തരവ്. വടകര ഡിവൈഎസ്പി ഹരിപ്രസാദിന്റെ ഓഫീസിലാണ് കീഴടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കിൽ അന്നു തന്നെ സിവിക് ചന്ദ്രനെ പ്രത്യേക ജഡ്ജിക്കു മുന്നിൽ ഹാജരാക്കണമെന്നാണ് കോടതി ഉത്തരവ്. ജ്യാമ്യാപേക്ഷ നൽകുന്ന പക്ഷം അന്നു തന്നെ പരിഗണിക്കണമെന്നും എത്രയും വേഗം തീർപ്പു കൽപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഈ വർഷം ഏപ്രിൽ 22ന് പുസ്തക പ്രകാശന ചടങ്ങിന് എത്തിയ പ്രതി, പരാതിക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് കേസ്‌. സിവിക് ചന്ദ്രനു മുൻകൂർ ജാമ്യം നൽകിക്കൊണ്ട് സെഷൻസ് കോടതി നടത്തിയ പരാമർശങ്ങൾ നേരത്തെ വിവാദമായിരുന്നു. പരാതിക്കാരി പ്രകോപനപരമായ വിധത്തിൽ വസ്ത്രം ധരിച്ചെന്ന, കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയുടെ പരാമർശം ജാമ്യ ഉത്തരവിൽ നിന്ന് പിന്നീട് ഹൈക്കോടതി ഒഴിവാക്കിയിരുന്നു.