play-sharp-fill
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഭരണചക്രം ഇനി ഇന്ത്യന്‍ വംശജന്റെ കയ്യില്‍; ബക്കിങ്ഹാം പാലസില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിനെ സന്ദര്‍ശിച്ച് ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷം പ്രധാനമന്ത്രി പദത്തിലേക്ക്; പതിനൊന്നരയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് രാജ്യത്തെ അഭിസംബോധന ചെയ്യും; ബ്രിട്ടനിലേക്ക് കണ്ണ്‌നട്ട് ഭാരതവും..!

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഭരണചക്രം ഇനി ഇന്ത്യന്‍ വംശജന്റെ കയ്യില്‍; ബക്കിങ്ഹാം പാലസില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിനെ സന്ദര്‍ശിച്ച് ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷം പ്രധാനമന്ത്രി പദത്തിലേക്ക്; പതിനൊന്നരയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഋഷി സുനക് രാജ്യത്തെ അഭിസംബോധന ചെയ്യും; ബ്രിട്ടനിലേക്ക് കണ്ണ്‌നട്ട് ഭാരതവും..!

സ്വന്തം ലേഖകന്‍

ലണ്ടന്‍: സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഭരണചക്രം ഇനി ഇന്ത്യന്‍ വംശജന്റെ കയ്യില്‍. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ഇന്നു പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും.വിന്‍സ്റ്റണ്‍ ചര്‍ച്ചിലും, ഹരോള്‍ഡ് വില്‍സണും, മാര്‍ഗരറ്റ് താച്ചറും എല്ലാം ഇരുന്ന കസേരയിലേക്കാണ് ഋഷി എത്തുന്നത്.

രാവിലെ ബക്കിങ്ഹാം പാലസില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിനെ സന്ദര്‍ശിച്ച് ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും സ്ഥാനമേല്‍ക്കുക. സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി ലിസ് ട്രസും രാവിലെ രാജാവിനെ സന്ദര്‍ശിക്കും. തുടര്‍ന്ന് 10.15ന് ഡൗണിങ് സ്ട്രീറ്റിലെ വസതിക്കു മുന്നില്‍ വിടവാങ്ങല്‍ പ്രസംഗം നടത്തും. ഇതിനു തൊട്ടുപിന്നാലെയാകും രാജാവിനെ ഋഷി സുനക് സന്ദര്‍ശിക്കുക.ബക്കിങ്ഹാം പാലസില്‍നിന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിയിലെത്തുന്ന പുതിയ പ്രധാനമന്ത്രി, 11.35ന് രാജ്യത്തെ അഭിസംബോധന ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2015ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ കുത്തക സീറ്റില്‍ മത്സരിച്ച് പാര്‍ലമെന്റിലേക്ക് എത്തിയചാണ് ഋഷി. തെരേസ മേ മന്ത്രിസഭയില്‍ ഭവനകാര്യ സഹമന്ത്രി. ബോറിസ് ജോണ്‍സന്‍ പ്രധാനമന്ത്രിയായതോടെ ട്രഷറി ചീഫ് സെക്രട്ടറി സ്ഥാനത്ത്. ബോറിസ് ജോണ്‍സണ്‍ രാജിവച്ചപ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയം. ലിസ്ട്രസിനോട് തോല്‍വി നേരിട്ട് രണ്ട് മാസം തികയുന്നതിന് മുന്‌പേ ശക്തമായ തിരിച്ചുവരവ്. അതും പാര്‍ട്ടിയിലെ കരുത്തരായ ബോറിസ് ജോണ്‍സണേയും പെന്നി മോര്‍ഡന്റിനേയും പിറകിലാക്കി പ്രധാനമന്ത്രി സ്ഥാനത്തോടെ. 42 വയസ്സില്‍.

ഇന്ന് ഉച്ചയ്ക്കുശേഷം കാബിനറ്റ് അംഗങ്ങളുടെ നിയമനവും ഉണ്ടാകും. ബ്രിട്ടനിലെ 20 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സമൂഹത്തിനും ഋഷിയുടെ ഈ സ്ഥാനലബ്ധി ഇരട്ടി മധുരമാണ് സമ്മാനിക്കുന്നത്.