അവള് തേച്ചു, അവന് ഒട്ടിച്ചു’; വിഷ്ണുപ്രിയയെ അധിക്ഷേപിച്ച് അധ്യാപകൻ്റെ ഫേസ്ബുക്ക് പോസ്റ്റ്; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍
സ്വന്തം ലേഖിക
കൊച്ചി: കണ്ണൂര്‍ പാനൂരില്‍ പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് കൊലചെയ്യപ്പെട്ട വിഷ്ണുപ്രിയയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട കുസാറ്റ് സര്‍വ്വകലാശാലാ അദ്ധ്യാപകനെതിരെ പ്രതിഷേധം കനക്കുന്നു.
കൊച്ചിന് ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ പോളിമര്‍ സയന്‍സ് – റബ്ബര്‍ ടെക്നോളജി വിഭാഗം മേധാവി ഡോ. പ്രശാന്ത് രാഘവനാണ് പരോക്ഷമായി വിഷ്ണുപ്രിയയെ കുറ്റപ്പെടുത്തി പോസ്റ്റിട്ടത്. ‘അവള് തേച്ചു, അവന് ഒട്ടിച്ചു’ എന്നായിരുന്നു ഇയാളുടെ പ്രതികരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനെ തുടര്‍ന്ന് അധ്യാപകനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ വിമര്‍ശനവുമായി എത്തിയെങ്കിലും പ്രശാന്ത് രാഘവന് പോസ്റ്റ് പിന്‍വലിക്കാന്‍ തയ്യാറായില്ല.
ചോദ്യം ചെയ്ത് കമന്റ് ബോക്സിലെത്തിയവര്ക്ക് മുന്നില്‍ അദ്ധ്യാപകന് തന്റേതായ വാദഗതികള്‍ നിരത്തുന്നുമുണ്ട്. പെണ്‍കുട്ടി സുഹൃത്തില്‍ നിന്ന് അകന്ന് കൊലയ്ക്ക് കാരണമുണ്ടാക്കിയെന്ന തരത്തിലാണ് പ്രശാന്ത് രാഘവന്റെ വാദങ്ങള്‍.
കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള അദ്ധ്യാപകന്റെ പ്രതികരണത്തിനെതിരെ പ്രതിഷേധവുമായി കുസാറ്റ് എസ്എഫ്ഐ രംഗത്തെത്തി. ഡോ. പ്രശാന്ത് രാഘവന് തന്റെ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാകണമെന്നും യൂണിവേഴ്സിറ്റി സമൂഹം ഈ വിഷയത്തില്‍ ഗൗരവപൂര്‍വ്വം പ്രതിഷേധിക്കേണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.