ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കു വേണ്ടി സ്മാര്‍ട്ട് ഐ ക്യാമ്പ് സംഘടിപ്പിച്ചു; ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ജില്ലാ കളക്ടര്‍, മുഖ്യപ്രഭാഷണം നടത്തി ജോബിന്‍.എസ്.കൊട്ടാരം
സ്വന്തം ലേഖകന്‍
കോട്ടയം: ലഹരിക്കെതിരേ സമൂഹം ഒരുമിക്കണമെന്നും കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികാസത്തിനു പ്രാധാന്യം നല്‍കണമെന്നും ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി വനിതാ ശിശു വികസന വകുപ്പും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും സര്‍ക്കാര്‍ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കു വേണ്ടി സംഘടിപ്പിച്ച സ്മാര്‍ട്ട് ഐ ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കളക്ടര്‍.
യോഗത്തില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ എസ്. സുധീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനുമായ ജോബിന്‍ എസ്. കൊട്ടാരം മുഖ്യ പ്രഭാഷണം നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.എസ്. മല്ലിക, ഏറ്റുമാനൂര്‍ ശിശു വികസന ഓഫീസറും ഗവ. ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടുമായ പി. ഷിമിമോള്‍, ഓ.ആര്‍.സി പ്രൊജക്റ്റ് അസിസ്റ്റന്റ് സേതു പാര്‍വതി, ജിഷ്ണു എന്നിവര്‍ പ്രസംഗിച്ചു. ലഹരി മുക്ത കേരളം ക്യാമ്പയിനോടു അനുബന്ധിച്ചു. ലഹരിക്കെതിരായ പ്രതിജ്ഞ ജില്ലാ കളക്ടര്‍ ചൊല്ലിക്കൊടുത്തു.