കാഞ്ഞിരപ്പള്ളിയിൽ കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു; ആളപായമില്ല
കാഞ്ഞിരപ്പള്ളി: ഓവർടേക്ക് ചെയ്ത കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച് മാറ്റിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു.
ദേശീയപാത 183ലെ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സെന്റ് ജോസഫ് കണ്ണാശുപത്രിക്ക് മുന്നില്‍ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.
അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. ചങ്ങനാശേരിയില്‍ നിന്നും കട്ടപ്പനയ്ക്ക് പോവുകയായിരുന്ന ഷാജി മോട്ടേഴ്സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെത്തുടർന്ന് ദേശീയ പാതയില്‍ ഗതാഗത തടസം ഉണ്ടായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0