play-sharp-fill
ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല ;എൽദോസ് എത്രയും വേഗം കെപിസിസിയുമായി ബന്ധപ്പെടണമെന്ന് വി ഡി സതീശൻ;;ബലാത്സംഗ കേസിന് പുറമേ പണം നല്‍കി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതില്‍ എല്‍ദോസിനെതിരെ വിജിലന്‍സ് അന്വേഷണവും

ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല ;എൽദോസ് എത്രയും വേഗം കെപിസിസിയുമായി ബന്ധപ്പെടണമെന്ന് വി ഡി സതീശൻ;;ബലാത്സംഗ കേസിന് പുറമേ പണം നല്‍കി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതില്‍ എല്‍ദോസിനെതിരെ വിജിലന്‍സ് അന്വേഷണവും

 

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ പ്രതിയായ പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി ഇപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫാക്കി ഒളിവില്‍. വിശദീകരണം തേടാന്‍ കെപിസിസി ഫോണില്‍ വിളിച്ചിട്ടു പോലും എംഎല്‍എയെ കിട്ടാത്ത അവസ്ഥയിലാണ്. എല്‍ദോസിനെ ഫോണില്‍ വിളിച്ചു കിട്ടുന്നില്ലെന്ന് സതീശനും വ്യക്തമാക്കി. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരായ പീഡനപരാതിയില്‍ മാതൃകപരമായ തീരുമാനമെടുക്കുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.

കോഴിക്കോട് ചിന്തന്‍ ശിവിരത്തില്‍ പ്രഖ്യാപിച്ചത് പോലെ സ്ത്രീപക്ഷ നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. എല്‍ദോസില്‍ നിന്നും വിശദീകരണം തേടും. സിപിഐഎം ചെയ്യുന്നത് പോലെ കമ്മീഷനെ വെച്ച്‌ ആരോപിതനെ കുറ്റവിമുക്തനാക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.വാര്‍ത്തകളില്‍ വരുന്നത് പോലെ കെപിസിസി തീരുമാനം എടുക്കുന്നില്ലെന്ന് പറയുന്നത് ശരിയല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

എല്‍ദോസ് എത്രയും പെട്ടന്ന് കെപിസിസിയുമായി ബന്ധപ്പെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ ഇടങ്ങളിലും അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് വിശദീകരണം നല്‍കണമെന്നും സതീശന്‍ വ്യക്തമാക്കി. അതേസമയം എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group