മാലിന്യം കുഴിച്ചുമൂടാന്‍ കുഴിയെടുക്കാൻ ആവശ്യപ്പെട്ടു; നാലടി വീതിയില്‍ കുഴിയെടുത്ത് നല്‍കി; പ്രതിഫലമായി 1000 രൂപ നൽകിയതായി പ്രദേസവാസി ബേബി; ഈ കുഴിയില്‍ നിന്നാണ് പത്മത്തിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്; കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും അന്വേഷണം
പത്തനംതിട്ട: മാലിന്യം കുഴിച്ചുമൂടാന്‍ കുഴിയെടുത്തു നല്‍കണമെന്ന് ഭഗവല്‍ സിങ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് കുഴിയെടുത്തു നല്‍കിയതെന്ന് പ്രദേശവാസിയായ തൊഴിലാളി ബേബി.
രണ്ടാഴ്ച മുമ്പാണ് കുഴിയെടുത്തത്. വേസ്റ്റ് കുഴിച്ചുമൂടാന്‍ ഒരു കുഴിയെടുത്തു നല്‍കണമെന്നാണ് ഭഗവല്‍ സിങ് ആവശ്യപ്പെട്ടത്. എന്നാല്‍ അന്നു കഴിയില്ലെന്നും രണ്ടു ദിവസം കഴിഞ്ഞ് കുഴിയെടുത്ത് നല്‍കാമെന്നും പറഞ്ഞു.
അതനുസരിച്ച് പിറ്റേന്ന് ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തി. അദ്ദേഹം കാണിച്ചുതന്ന സ്ഥലത്ത് മൂന്നര-നാലടിയോളം താഴ്ചയില്‍ കുഴിയെടുത്തു. രണ്ടു ദിവസം കൊണ്ടാണ് കുഴിയെടുത്തു നല്‍കിയത്. പാറയായപ്പോള്‍ കുഴിയെടുപ്പ് നിര്‍ത്തി. ഇനി പറ്റില്ലെന്ന് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിന് പ്രതിഫലമായി 1000 രൂപയും നൽകിയെന്നും ബേബി പറഞ്ഞു. താൻ ഒരു കുഴി മാത്രമാണ് എടുത്തത് എന്നും കൂലിപ്പണിക്കാരനായ ബേബി വ്യക്തമാക്കി.
താന്‍ കുഴിയെടുക്കാന്‍ വീട്ടില്‍ ചെന്നപ്പോള്‍ ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷാഫിയെ കണ്ടില്ലെന്നും ബേബി പറയുന്നു. വേസ്റ്റ് കുഴിയായതിനാല്‍ വേറെയൊന്നും ചോദിക്കേണ്ടതില്ലല്ലോ. അസ്വാഭാവികമായി ഒന്നും തോന്നിയില്ല. കുഴിയെടുത്തതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൊലീസ് വിളിച്ച് ചോദിച്ചിരുന്നുവെന്നും ബേബി പറഞ്ഞു. ഈ കുഴിയില്‍ നിന്നാണ് പത്മത്തിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.
വീടിന് ഐശ്വര്യവും സമൃദ്ധിയും ലഭിക്കുന്നതിനായി രണ്ട് സ്ത്രീകളെയാണ് ദമ്പതിമാരും ദുർമന്ത്രവാദിയും ചേർന്ന് കൊലപ്പെടുത്തിയത്. ഇവരെ അതിക്രൂരമായി കൊലപ്പെടുത്തി ചോര വീടിന് ചുറ്റും തളിച്ചുവെന്നാണ് ഇന്നലെ പുറത്തുവന്ന വിവരം. എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ മാംസം പാകം ചെയ്ത് ഭക്ഷിച്ചുവെന്നും ലൈല വെളിപ്പെടുത്തി. സ്ത്രീകളുടെ മാംസം പച്ചയ്‌ക്ക് കഴിക്കണമെന്നാണ് മുഹമ്മദ് ഷാഫി നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇവരത് പാകം ചെയ്യുകയായിരുന്നു. പിന്നീട് കഴിക്കാനായി പത്മയുടെ മൃതദേഹം ഉപ്പിലിട്ട് വെയ്‌ക്കുകയും ചെയ്തിരുന്നു.