play-sharp-fill
ലഹരിവസ്തുക്കൾ വിൽപ്പന നടത്തിയ കേസിൽ അറസ്റ്റിലായി; ജാമ്യത്തിലിറങ്ങി വീണ്ടും  ലഹരിവസ്തുക്കളുടെ വിൽപ്പന തുടർന്നു; എരുമേലി സ്വദേശിയെ കോടതി റിമാൻഡ് ചെയ്തു

ലഹരിവസ്തുക്കൾ വിൽപ്പന നടത്തിയ കേസിൽ അറസ്റ്റിലായി; ജാമ്യത്തിലിറങ്ങി വീണ്ടും ലഹരിവസ്തുക്കളുടെ വിൽപ്പന തുടർന്നു; എരുമേലി സ്വദേശിയെ കോടതി റിമാൻഡ് ചെയ്തു

സ്വന്തം ലേഖിക

കോട്ടയം: ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന് എരുമേലി സ്വദേശിയെ കോടതി റിമാൻഡ് ചെയ്തു.

എരുമേലി വാഴക്കാല കൊല്ലമല വീട്ടിൽ ശശിധരൻ (70) എന്നയാളെ എരുമേലി പോലീസ് അറസ്റ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എരുമേലി വാഴക്കാലയിലുള്ള ദേവസ്വം ബോർഡ് സ്കൂളിന് സമീപം ഇയാൾ കട നടത്തി വരികയായിരുന്നു. ഈ കടയിൽ ലഹരിവസ്തുക്കൾ വില്പന നടത്തിയ കേസിൽ എരുമേലി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും, തുടർന്ന് കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്നു ജാമ്യത്തിൽ ഇറങ്ങിയതിനു ശേഷം ഇയാൾ വീണ്ടും ലഹരിവസ്തുക്കൾ വിൽപ്പന നടത്തുകയും പോലീസിന്റെ പിടിയിലാവുകയുമായിരുന്നു. ഇതിനെ തുടർന്ന് കോടതി ഇയാളെ ജുഡീഷ്യൽ കസ്റ്റഡി വിടുകയും ചെയ്തു.

ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി കോടതിയിൽ അവര്‍ക്കെതിരെ റിപ്പോർട്ട് സമർപ്പിക്കുവാന്‍ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ എരുമേലി സ്റ്റേഷനില്‍ നിന്നും കോടതിയിൽ ഇയാൾക്കെതിരെ റിപ്പോർട്ട് സമർപ്പിക്കുകയും കോടതി ഇയാളെ റിമാൻഡ് ചെയ്യുകയുമായിരുന്നു.