play-sharp-fill
സൈബർ ജാഗരൂകതാ ദിവസ് ആചരണം;  കോട്ടയം ജില്ലാ സൈബർ പോലീസും  വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സൈബർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

സൈബർ ജാഗരൂകതാ ദിവസ് ആചരണം; കോട്ടയം ജില്ലാ സൈബർ പോലീസും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സൈബർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

സ്വന്തം ലേഖിക

കോട്ടയം: കോട്ടയം ജില്ലാ സൈബർ പോലീസും, ജില്ലാ വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ വച്ച് ഉദ്യോഗസ്ഥർക്കായി സൈബർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

സെമിനാറിന്റെ ഉദ്ഘാടനം കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഐ.പി.എസ് നിർവഹിച്ചു. യോഗത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമൂഹത്തില്‍ ഇന്റര്‍നെറ്റ്‌ അത്യാവശ്യ ഘടകമാണ് എന്നാല്‍ ഇന്റെര്‍നെറ്റിന്റെ ചതിക്കുഴിയില്‍ വീഴാതെ നാമോരോരുത്തരും ശ്രദ്ധിക്കണം, ഓണ്‍ലൈന്‍ മേഖലകളില്‍ ഒളിഞ്ഞിരിക്കുന്ന ചതികളെക്കുറിച്ചും നാം കരുതിയിരിക്കണമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ചടങ്ങില്‍ കോട്ടയം സൈബര്‍ സ്റ്റേഷന്‍ എസ്.എച്.ഓ ജഗദീഷ് വി.ആര്‍, എസ്.ഐ.ജയചന്ദ്രന്‍ , കെ.ശ്രീലത (ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കോട്ടയം ഈസ്റ്റ്‌), ബീന പി.എ (അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ഡി.ഡി.ഇ കോട്ടയം), ജയശങ്കര്‍ സി (അക്കൗണ്ട്സ് ഓഫീസര്‍ ഡി.ഡി.ഇ കോട്ടയം) , സെറീനാ ഭായ് (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കോട്ടയം) തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

തുടർന്ന് കോട്ടയം സൈബർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ജോർജ് ജേക്കബ്, ജോബിൻ ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ സൈബർ സുരക്ഷയെ സംബന്ധിച്ച് ബോധവൽക്കരണ ക്ലാസ്സും നടന്നു.