play-sharp-fill
പനച്ചിക്കാട് അനധികൃത ഷെല്‍റ്റര്‍ ഹോമില്‍ നായ്ക്കളെ കൂട്ടമായി കത്തിക്കുന്നു; ശവത്തിന്റെ ഗന്ധം കാരണം ആഹാരം പോലും കഴിക്കാനാകാതെ നാട്ടുകാര്‍; പുറത്തിറങ്ങുന്ന നായകള്‍ വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളെയും അക്രമിച്ചേക്കാമെന്ന ഭീതിയും വ്യാപകം; നടപടിയെടുക്കാതെ അധികൃതര്‍, നട്ടംതിരിഞ്ഞ് നാട്ടുകാര്‍

പനച്ചിക്കാട് അനധികൃത ഷെല്‍റ്റര്‍ ഹോമില്‍ നായ്ക്കളെ കൂട്ടമായി കത്തിക്കുന്നു; ശവത്തിന്റെ ഗന്ധം കാരണം ആഹാരം പോലും കഴിക്കാനാകാതെ നാട്ടുകാര്‍; പുറത്തിറങ്ങുന്ന നായകള്‍ വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളെയും അക്രമിച്ചേക്കാമെന്ന ഭീതിയും വ്യാപകം; നടപടിയെടുക്കാതെ അധികൃതര്‍, നട്ടംതിരിഞ്ഞ് നാട്ടുകാര്‍

സ്വന്തം ലേഖകന്‍

പനച്ചിക്കാട്: ദക്ഷിണമൂകാംബി ക്ഷേത്രത്തിന് സമീപം പനച്ചിക്കാട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ ഒരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നായ്ക്കളെ പാര്‍പ്പിക്കുന്നതായി പരാതി. പുലിക്കാട്ട് പാറമടയ്ക്ക് സമീപമുള്ള പുലിക്കാട്ട് വീട്ടിലാണ് യാതൊരു സുരക്ഷാ മാനദണ്ഡവും കൂടാതെ പഞ്ചായത്തിന് പുറത്ത് നിന്നുള്‍പ്പെടെ റസ്‌ക്യൂ ചെയ്ത് കൊണ്ടുവരുന്ന നായ്ക്കളെ പാര്‍പ്പിച്ചിരിക്കുന്നത്.

ഗുരുതരമായ പ്രശ്‌നം എന്തെന്നാല്‍, ആരോഗ്യസ്ഥിതി മോശമായ നായ്ക്കളെ രാത്രി സമയങ്ങളില്‍ കൊന്നശേഷം കത്തിച്ച് കളയുന്നത് ഭീകരമായ അന്തരീക്ഷ മലിനീകരണത്തിന് വഴിവയ്ക്കുന്നുണ്ട്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ഈ പ്രവര്‍ത്തി വരുത്തിവയ്ക്കുന്ന വിന ചെറുതല്ല. ശ്വാസതടസ്സം കാരണം കുഞ്ഞുങ്ങളും സ്ത്രീകളും ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. നായയെ കത്തിക്കുമ്പോഴുള്ള മണം കാരണം ആഹാരം പോലും കഴിക്കാനാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എണ്‍പതിലധികം നായകളെ ഇവിടെ പാര്‍പ്പിച്ചിരിക്കുന്നതായാണ് വിവരം. അവയുടെ ഉച്ചത്തിലുള്ള കുര കാരണം കുട്ടികള്‍ക്ക് ഉറക്കവും പഠനവും നഷ്ടപ്പെടുകയാണ്. വളപ്പില്‍ നിന്ന് ഏത് നിമിഷവും പുറത്തേക്കിറങ്ങിയോടുന്ന നായകള്‍, വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളെ അക്രമിക്കാനും സാധ്യതയുണ്ട്. കൃത്യമായ കുത്തിവയ്‌പ്പോ പരിചരണമോ ഇല്ലാത്ത ഈ തെരുവ് നായ്ക്കള്‍ പേ വിഷബാധയുള്‍പ്പെടുള്ള ഭീഷണിയുമുയര്‍ത്തുന്നു.

ശബ്ദമലിനീകരണവും അന്തരീക്ഷമലിനീകരണവും രൂക്ഷമായിട്ടും അധികൃതര്‍ കാര്യമായ നടപടി സ്വീകരിച്ചിട്ടില്ല. ജനസാന്ദ്രത കുറഞ്ഞ പ്രദേശത്തേക്ക് ഷെല്‍റ്റര്‍ മാറ്റണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. ഇത് സംബന്ധിച്ച് കളക്ടര്‍ക്കും പഞ്ചായത്ത് അധികൃതര്‍ക്കും നിവേദനം നല്‍കിയെങ്കിലും പട്ടിയുടെ ഓട്ടത്തിന്റെ പത്തിലൊന്നു വേഗം കര്‍ശന നടപടി സ്വീകരിക്കാന്‍ അധികൃതര്‍ എടുക്കുന്നില്ലെന്നതാണ് സത്യാവസ്ഥ. വിവിധ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് നാട്ടുകാര്‍.