മധുര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയവേ പരോളിലിറങ്ങി മുങ്ങിയയാൾ ഇരുപത്തഞ്ച് വർഷത്തിന് ശേഷം കട്ടപ്പന പൊലീസിന്റെ പിടിയിൽ; ജീവപര്യന്തം തടവുകാരനായ പ്രതിയെ വണ്ടൻമേട്ടിൽ നിന്നും പിടികൂടി കട്ടപ്പന ഡിവൈഎസപി വി.എ നിഷാദ് മോനും സംഘവും
കട്ടപ്പന : മധുര സെൻട്രൽ ജയിലിൽ നിന്നും പരോളിലിറങ്ങി ഇരുപത്തഞ്ച് വർഷം മുൻപ് കടന്നു കളഞ്ഞ ജീവപര്യന്തം തടവുകാരനായ ഇരട്ടക്കൊലക്കേസ് പ്രതി വെള്ളച്ചാമി കട്ടപ്പന പൊലീസിന്റെ പിടിയിൽ .
വെള്ളച്ചാമി എന്നയാളെ ഇടുക്കി വണ്ടൻമേട് മാലിയിൽ നിന്നും പിടികൂടി കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ടീമാണ് പിടികൂടിയത്.
1984 ൽ മാതൃ സഹോദര പുത്രിയെ സ്നേഹിച്ച് വിവാഹം കഴിച്ചതിലുമുള്ള വിരോധം മൂലം ബന്ധുക്കളായ രണ്ട് യുവാക്കളെ തമിഴ് നാട്ടിൽ വെച്ച് അതി ദാരുണമായി കുത്തിയും വെട്ടിയും അടിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയാണ് വെള്ളച്ചാമി .
Whatsapp Group 1 | Whatsapp Group 2 |Telegram Group
1992 ൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് മധുര ജയിലിൽ കഴിയവേ 1997ൽ പരോൾ തരപ്പെടുത്തി പുറത്തിറങ്ങിയശേഷം തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇയാളുടെ ഫോട്ടോ കൈവശമില്ലാത്തതിനാലും ബന്ധുക്കളുമായി സഹകരണം ഇല്ലാത്തതിനാലും തമിഴ്നാട് പോലീസിന് ഇയാളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് അതിർത്തി മേഖലയായതിനാൽ കട്ടപ്പന ഡിവൈഎസ്പി യുടെ പ്രത്യേക അന്വേഷണ സംഘവുമായി തമിഴ്നാട് പോലീസ് ഈ വിവരം പങ്കുവെച്ചിരുന്നു.
തുടർന്ന് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം നടത്തിയ വിദഗ്ധമായ നീക്കത്തിനൊടുവിൽ വണ്ടൻമേട് മാലി ഇഞ്ചപ്പടപ്പിൽ ഏലക്കാട് ഭാഗത്ത് ആൾമാറാട്ടം നടത്തി ഒളിവിൽ കഴിയുകയായിരുന്ന വെള്ളച്ചാമിയെ തന്ത്രപരമായി പോലീസ് പിടി കൂടുകയായിരുന്നു .തുടർന്ന് പ്രതിയെ തമിഴ്നാട് പോലീസിന് കൈമാറി.
കഴിഞ്ഞ ഒന്നര വർഷക്കാലമായി ഇയാൾ ഇഞ്ചപ്പടപ്പിലുള്ള ഏലത്തോട്ടത്തിൽ രഹസ്യമായി ജോലി ചെയ്തു വരികയായിരുന്നു കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സജിമോൻ ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ടോണി ജോൺ, സിവിൽ പോലീസ് ഓഫീസർ അനീഷ് വി കെ എന്നിവരാണ് പ്രതിയെ പിടികൂടി തമിഴ്നാടിന് കൈമാറിയത്.