play-sharp-fill
ഭായിമാരെ എല്‍പ്പിച്ചാല്‍ ഇങ്ങനെ ഇരിക്കും’; സിഐടിയു കൊടിമരത്തില്‍ കോണ്‍ഗ്രസിന്റെ കൊടി, കൊടിമരം മാറി കൊടി കെട്ടിയത്  ആലുവ പച്ചക്കറി മാര്‍ക്കറ്റിൽ ; ട്രോളി അരുണ്‍ കുമാര്‍

ഭായിമാരെ എല്‍പ്പിച്ചാല്‍ ഇങ്ങനെ ഇരിക്കും’; സിഐടിയു കൊടിമരത്തില്‍ കോണ്‍ഗ്രസിന്റെ കൊടി, കൊടിമരം മാറി കൊടി കെട്ടിയത് ആലുവ പച്ചക്കറി മാര്‍ക്കറ്റിൽ ; ട്രോളി അരുണ്‍ കുമാര്‍

എറണാകുളം: സിഐടിയു കൊടിമരത്തില്‍ കോണ്‍ഗ്രസിന്റെ കൊടി കെട്ടിയതിനെ പരിഹസിച്ച്‌ സിപിഎം നേതാവ് അഡ്വ.കെ.എസ് അരുണ്‍ കുമാര്‍.

ആലുവ പച്ചക്കറി മാര്‍ക്കറ്റിലാണ് കൊടിമരം മാറി കൊടി കെട്ടിയത്. ‘ഭായിമാരെ എല്പിച്ചാല്‍ ഇങ്ങനെ ഇരിക്കും’ എന്ന് പറഞ്ഞാണ് അരുണ്‍ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ പരിഹാസം.

അരുണ്‍കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഭായിമാരെ എല്പിച്ചാല്‍ ഇങ്ങനെ ഇരിക്കും….ജോഡോ യാത്രക്ക് കൊടികെട്ടാന്‍ ഏല്‍പിച്ച കരാറുകാരായ ഭായിമാര്‍ ആലുവ പച്ചക്കറി മാര്‍ക്കറ്റില്‍ സിഐടിയു കൊടിമരത്തില്‍ കോണ്‍ഗ്രസ്സിന്റെ കൊടി കെട്ടിയിരിക്കുന്നു… എന്താല്ലേ’.