പട്ടിയിറച്ചി പ്രമേഹത്തിനും ഹാര്‍ട്ട് അറ്റാക്കിനും ഉത്തമമെന്ന് ഒരു ഡോക്ടര്‍ പറയുന്നു ;ശേഷം അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവം സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുന്നു ;പിന്നെ കേരളത്തിൽ പട്ടി ഫാമിനുള്ള ലൈസന്‍സ് സംഘടിപ്പിക്കാന്‍ മാത്രമെ ബുദ്ധിമുട്ടുണ്ടാവുകയുള്ളുവെന്ന് നടൻ ഹരീഷ് പേരടി
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായിരിക്കുകയാണ്. ദിവസവും നിരവധി ആളുകളാണ് തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകുന്നത്.
ഇതോടെ അക്രമകാരികളായ നായകളെ കൊല്ലാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഇവയെ പുനഃരധിവസിപ്പിക്കുകയാണ് വേണ്ടതെന്ന് അഭിപ്രായപ്പെട്ട് ഒരു വിഭാഗം മൃഗസ്നേഹികളും രംഗത്തെത്തിയിട്ടുണ്ട്.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് നടന് ഹരീഷ് പേരടി.ഫേസ്ബുക്കിലൂടെയാണ് അദേഹം തന്റെ അഭിപ്രായം പങ്കുവച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘പട്ടിയിറച്ചി പ്രമേഹത്തിനും ഹാര്‍ട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടര്‍ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാല്‍ തിരാവുന്ന പ്രശനമേയുള്ളു കേരളത്തില്‍ …പിന്നെ പട്ടി ഫാമിനുള്ള ലൈസന്‍സ് സംഘടിപ്പിക്കാന്‍ മാത്രമെ ബുദ്ധിമുട്ടുണ്ടാവുകയുള്ളു…കൊന്ന് തിന്നാന്‍ പറ്റാത്ത കാലത്തോളം എല്ലാ മൃഗവേട്ടയും ക്രിമിനല്‍ കുറ്റം തന്നെയാണ്…പിന്നെ വന്ധ്യകരണത്തോടൊപ്പം ഇപ്പോള്‍ അടിയന്തരമായി ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം പട്ടിയെ പിടിച്ച് അതിന്റെ പല്ലും നഖവും പറിച്ച് കളഞ് (നിയമം അനുവദിക്കുമെങ്കില്‍)അതിനെ ജ്യൂസും കഞ്ഞിയും (പ്രോട്ടിന് അടങ്ങിയ പാനിയങ്ങള്‍)കൊടുത്ത് വളര്‍ത്തുകയെന്നതാണ്..അല്ലെങ്കില്‍ എല്ലാവര്ക്കും ലൈഫ് പദ്ധതിയില്‍ പെടുത്തി കാറ് വാങ്ങികൊടുക്കുക…കൃഷിയും വ്യവസായവും അങ്ങിനെ മറ്റൊന്നും ഉല്പാദിപ്പിക്കാന് അറിയാത്ത..മനുഷ്യരെ മാത്രം ഉല്പാദിപ്പിക്കാന് അറിയുന്ന,മറ്റു രാജ്യങ്ങളിലേക്ക് മനുഷ്യശേഷി മാത്രം കയറ്റി അയക്കാന്‍ അറിയുന്ന കേരളത്തിലെ മനുഷ്യരെ സംരക്ഷിച്ചേപറ്റു…