നിയമങ്ങള്‍ കാറ്റില്‍പറത്തി സര്‍ക്കാര്‍ വാഹനം; മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനം ഒരു വര്‍ഷമായി ഓടുന്നത് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതെ; കണ്ടില്ലെന്ന് നടിച്ച് മോട്ടോര്‍ വാഹന വകുപ്പ്…
സ്വന്തം ലേഖിക
മാനന്തവാടി: നിയമങ്ങൾ കാറ്റിൽ പറത്തുന്ന സർക്കാർ വാഹനത്തിന് മുന്നിൽ കണ്ണടച്ച് മോട്ടോർ വാഹന വകുപ്പ്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനമാണ് ഒരു വര്‍ഷമായി ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതെ ഓടുന്നത്. KL 12 G 45 20 സൈലോ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധി 2021 ജൂലൈ 25 ന് അവസാനിച്ചതാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാണ് വാഹനം.
നിയമം ലംഘിച്ച് ഒരു വര്‍ഷത്തിലധികമായി ഓടുന്ന ഈ വാഹനം ഇതുവരെ പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയാറാകാത്തതില്‍ ദുരൂഹതയുണ്ട്.
ഈ വാഹനം അപകടം സംഭവിച്ചാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം പോലും ലഭിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. സര്‍ക്കാര്‍ വാഹനമായതിനാല്‍ പൊലീസ് ഈ വാഹനം പരിശോധിക്കാറുമില്ല.
Third Eye News Live
0