play-sharp-fill
ഇന്ന് അത്തം,പൊന്നോണത്തെ വരവേൽക്കാൻ നാടും നാട്ടാരും ഒരുങ്ങി; പ്രളയവും കോവിഡ്‌ കവർന്നെടുത്ത ഓണക്കാലത്തെ തിരിച്ചുപിടിക്കാൻ മലയാളികൾ; തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്

ഇന്ന് അത്തം,പൊന്നോണത്തെ വരവേൽക്കാൻ നാടും നാട്ടാരും ഒരുങ്ങി; പ്രളയവും കോവിഡ്‌ കവർന്നെടുത്ത ഓണക്കാലത്തെ തിരിച്ചുപിടിക്കാൻ മലയാളികൾ; തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്

തിരുവനന്തപുരം : ഇന്ന് അത്ത്. പത്താം നാൾ നാട് തിരുവോണം ആഘോഷിക്കും. ഓണാഘോഷങ്ങൾക്കും തുടക്കമായി. പൊന്നോണത്തിന്‍റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന് . പ്രളയവും കോവിഡ്‌ കവർന്നെടുത്ത ഓണക്കാലത്തെ ഇക്കുറി തിരിച്ചുപിടിക്കാൻ ഒരുങ്ങുകയാണ്‌ മലയാളികൾ.

വീടുകൾക്കുമുന്നിൽ ഇന്നുമുതൽ പൂക്കളങ്ങളൊരുങ്ങും. ഇനി പത്താം നാൾ തിരുവോണം. സംസ്ഥാനതല ഓണാഘോഷം സെപ്‌തംബർ ആറിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

പൊന്നോണത്തിന്റെ വരവറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയം ഇന്നാണ്. അത്തം നഗറിൽ പതാക ഉയരുന്നതോടെ വർണാഭമായ ഘോഷയാത്രയ്ക്ക് തുടക്കമാകും. ഇത്തവണ വിപുലമായ പരിപാടികളോടെയാണ് അത്തച്ചമയം നടക്കുന്നത്. മന്ത്രി വി എൻ വാസവൻ തൃപ്പൂണിത്തുറ ബോയിസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. തെയ്യം, തിറ, കഥകളി തുടങ്ങി 45 ഇനം കാലാരൂപങ്ങളും ഇരുപതോളം നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയുടെ ഭാഗമായുണ്ടാവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായമായവരും കുട്ടികളും ഒന്നടങ്കം ‌ഓണത്തെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. പൂക്കളവും സദ്യയും ഓണാഘോഷങ്ങളും സംഘടിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളാണെങ്ങും. സെപ്തംബർ രണ്ടിന്‌ സ്‌കൂൾ അടയ്‌ക്കുന്നതോടെ കുട്ടികൾ ഓണാഘോഷ തിമിർപ്പിലാകും.

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഓണലഹരിയിലേക്ക് നാടും നഗരവും. വീടുകളിലെല്ലാം പൂക്കളമൊരുക്കിയും ഊഞ്ഞാല്‍ കെട്ടിയും ഓണത്തെ വരവേല്‍ക്കുകയാണ്.

കൊവി‍ഡ് ഇല്ലാതാക്കിയ ഒത്തുചേരലുകള്‍ വീണ്ടും സജീവമാവുകയാണ്. കുട്ടികളും പ്രായമായവരും അടക്കം എല്ലാവരും ഓണത്തെ വരവേല്‍ക്കാനുള്ള തിരക്കിലായിക്കഴിഞ്ഞു. പൂക്കളവും സദ്യയും ഓണാഘോഷങ്ങളും ഒരു കുറവുമില്ലാതെ സംഘടിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളാണെങ്ങും.

നാട്ടിലെത്തി ഓണം ആഘോഷിക്കാനുള്ള ശ്രമത്തിലാണ് പ്രവാസികളും ദൂരെ ജോലി ചെയ്യുന്നവരുമെല്ലാം. നാട്ടിന്‍പുറങ്ങളിലെ വായനശാലകളും ക്ലബ്ബുകളും കൂട്ടായ്മകളുമെല്ലാം ഓണാഘോഷം സജീവമാക്കാന്‍ തയ്യാറായിക്കഴിഞ്ഞു. കൊവിഡ് , ദുരിത ജീവിതം സമ്മാനിച്ച കച്ചവടക്കാരും തൊഴിലാളികളുമെല്ലാം വലിയ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ ഓണത്തെക്കാണുന്നത്.

ഇത്തവണയും കേരളം ഓണമാഘോഷിക്കുന്നത് അയല്‍സംസ്ഥാനങ്ങളിലെ പൂക്കള്‍ കൊണ്ടാണ്. ഇത്തവണത്തെ ഓണം പൂകര്‍ഷകര്‍ക്കും വ്യാരികള്‍ക്കും പ്രതീക്ഷയുടെ ഓണക്കാലം കൂടിയാണ്. കേരളത്തിലേക്ക് പൂക്കള്‍ അധികവും എത്തുന്ന ബെംഗ്ലൂരുവിലെ കെആര്‍ മാര്‍ക്കറ്റില്‍ നിന്നാണ്