play-sharp-fill
കൂത്താട്ടുകുളത്ത് ടോറസും കാറും കൂട്ടിയിടിച്ച് അപകടം;  കാർ ഡ്രൈവർക്ക് ദാരുണാന്ത്യം; മരിച്ചത് കോട്ടയം മണിമല സ്വദേശി

കൂത്താട്ടുകുളത്ത് ടോറസും കാറും കൂട്ടിയിടിച്ച് അപകടം; കാർ ഡ്രൈവർക്ക് ദാരുണാന്ത്യം; മരിച്ചത് കോട്ടയം മണിമല സ്വദേശി

കൊച്ചി: കൂത്താട്ടുകുളത്ത് ടോറസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. കാർ ഡ്രൈവർ കോട്ടയം മണിമല ഏത്തക്കാട്ട് ജിജോ(38) ആണ് മരിച്ചത്.

കാറിലുണ്ടായിരുന്ന കണ്ണൂർ ഡൊമിനിക് പ്രൊവിൻസിലെ ഫാ. ബോബിൻ വർഗീസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോട്ടയത്തുനിന്ന് കാലടിക്ക് പോവുകയായിരുന്ന കാറാണ് കൂത്താട്ടുകുളം ടൗണിൽ ടാക്സി സ്റ്റാൻഡിനു സമീപം അപകടത്തിൽപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം പൂർണമായി തകർന്നു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിനും സ്കൂട്ടറും അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ കാറിൽ കുരുങ്ങിക്കിടന്ന ജിജോയെ നാട്ടുകാർ കൂത്താട്ടു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണസംഭവിച്ചു.

കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ജിജോയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം വ്യാഴാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.