കാസര്‍കോട് മൂന്ന് നില കെട്ടിടം പൂര്‍ണമായി തകര്‍ന്ന് വീണു; നിന്ന നില്‍പ്പില്‍ പൊളിഞ്ഞുവീണത് ബിജെപി ഓഫീസ് ഉള്‍പ്പടെ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം
സ്വന്തം ലേഖിക
കാസര്‍കോട്: കാസര്‍കോട് മൂന്നുനില കെട്ടിടം തകര്‍ന്ന് വീണു.
കര്‍ണാടക – കേരള അതിര്‍ത്തിയില്‍ രാവിലെ പത്തേകാലോടെയാണ് അപകടമുണ്ടായിരിക്കുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നുവീണത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്‌തതിന് പിന്നാലെ കെട്ടിടത്തില്‍ വിള്ളലുണ്ടായി. തുടര്‍ന്ന് കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.
മൂന്ന് നില കെട്ടിടത്തിന്റെ രണ്ട് നില റോഡ് നിരപ്പിലും ഒരു നില താഴെയുമായിരുന്നു. ബി.ജെ.പിയുടെ ഓഫീസും ചെറിയ വ്യാപാര സ്ഥാപനങ്ങളുമായിരുന്നു ഇവിടെ പ്രവര്‍ത്തിച്ചിരുന്നത്.
Third Eye News Live
0