play-sharp-fill
ആണും പെണ്ണും ഒരുമിച്ചിരുന്നതിന് ഇരിപ്പിടം വെട്ടിപ്പൊളിച്ചു; മടിയിലിരുന്നു സദാചാരക്കാർക്ക് മറുപടിയുമായി വിദ്യാർത്ഥികൾ; പെൺകുട്ടികൾ ആൺകുട്ടികളുടെ മടിയിൽ ഇരിക്കുന്ന ചിത്രവും വിദ്യാർത്ഥികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു

ആണും പെണ്ണും ഒരുമിച്ചിരുന്നതിന് ഇരിപ്പിടം വെട്ടിപ്പൊളിച്ചു; മടിയിലിരുന്നു സദാചാരക്കാർക്ക് മറുപടിയുമായി വിദ്യാർത്ഥികൾ; പെൺകുട്ടികൾ ആൺകുട്ടികളുടെ മടിയിൽ ഇരിക്കുന്ന ചിത്രവും വിദ്യാർത്ഥികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു

 

തിരുവനന്തപുരം: ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് നാട്ടുകാർ ബെഞ്ച് വെട്ടിപ്പൊളിച്ച് ഒരാൾക്ക് മാത്രം ഇരിക്കാൻ പറ്റുന്ന രീതിയിലാക്കി. തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിന് (സി.ഇ.ടി )സമീപമാണ് സംഭവം.

നാട്ടുകാരുടെ സദാചാര പ്രവർത്തികൾക്ക് മാസ് മറുപടിയുമായാണ് വിദ്യാർത്ഥികൾ രംഗത്തെത്തിയത്.ഒരുമിച്ച് ഇരിക്കാനല്ലേ പാടില്ലാത്തതായുള്ളു മടിയിൽ ഇരിക്കാമല്ലോ എന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതികരണം.


സദാചാരവാദികളായ നാട്ടുകാർ തകർത്ത ബെഞ്ചിൽ പെൺകുട്ടികൾ ആൺകുട്ടികളുടെ മടിയിൽ ഇരിക്കുന്ന ചിത്രവും വിദ്യാർത്ഥികൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.ആണും പെണ്ണും എവിടെയെങ്കിലും അടുത്തുടുത്തിരിക്കുന്നത് കണ്ടാൽ സദാചാരം മൂടിയ തലച്ചോറുള്ളവർക്ക് ഉടനെ കൃമികടി തുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്ങനെയുള്ളവർക്ക് മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ ആണെങ്കിൽ ആൽബൻഡസോൾ കൊടുക്കും. എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ആസനത്തിൽ ആപ്പടിക്കും. ദാ ദിതു പോലെ.. എന്നു തുടങ്ങി നിരവധി പേരാണ് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.