play-sharp-fill
എകെജി സെന്ററിന് നേരേ പടക്കമെറിഞ്ഞ സഖാവിനെ കിട്ടി;നിര്‍ണായക ദൃശ്യങ്ങളും തെളിവുകളും അന്വേഷണ സംഘം പൂഴ്ത്തി വെച്ചു ; പൊലീസുപോലും പറയാന്‍ മടിക്കുന്ന പ്രതി സിപിഎം നേതാവ്

എകെജി സെന്ററിന് നേരേ പടക്കമെറിഞ്ഞ സഖാവിനെ കിട്ടി;നിര്‍ണായക ദൃശ്യങ്ങളും തെളിവുകളും അന്വേഷണ സംഘം പൂഴ്ത്തി വെച്ചു ; പൊലീസുപോലും പറയാന്‍ മടിക്കുന്ന പ്രതി സിപിഎം നേതാവ്

 

സ്വന്തം ലേഖിക

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്‍ററില്‍ പടക്കമെറിഞ്ഞത് സിപിഎം പ്രവര്‍ത്തകര്‍ തന്നെ.


കിട്ടിയോ എന്ന് ചോദിച്ച്‌ നടക്കുന്നവര്‍ക്ക് മുമ്ബില്‍ പ്രതിസ്ഥാനത്ത് വന്നിരിക്കുന്നത് സഖാവ് ഐപി ബിനുവാണ്. ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന നിര്‍ണായക ദൃശ്യങ്ങളും തെളിവുകളും അന്വേഷണ സംഘം പൂഴ്ത്തി വെക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണ്‍ 30 രാത്രി 11.30നാണ് സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ ബൈക്കിലെത്തിയ അക്രമി പടക്കം എറിഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇരുചക്ര വാഹനത്തില്‍ ഒരാള്‍ എത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചതിന് ശേഷമാണ് മറ്റൊരു വാഹനത്തിലെത്തിയ ആള്‍ ആക്രമണം നടത്തിയത്. കേസിന്റെ നിര്‍ണായക തെളിവുകള്‍ അക്രമി സംഘം പൂഴ്‌ത്തി എന്നാണ് നിഗമനം.

അര്‍ദ്ധരാത്രി നടന്ന ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നായിരുന്നു സിപിഎമ്മിന്റെ വാദം. എന്നാല്‍ സിപിഎം നേതാക്കള്‍ തന്നെ സ്വയം ആക്രമണം നടത്തി, അത് മറ്റുള്ളവരുടെ തലയില്‍ കെട്ടിവെയ്‌ക്കാനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസും ആരോപിച്ചു. അക്രമം നടന്ന് മൂന്നാഴ്ച പിന്നിടുമ്ബോഴും പോലീസിന്റെ മൂക്കിന് താഴെ നടന്ന അക്രമത്തിലെ പ്രതികളെ കണ്ടെത്താന്‍ സാധിക്കാത്തത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്നാണ് വിലയിരുത്തല്‍.