play-sharp-fill
കണ്ണൂർ സെൻട്രൽ ജയിലിൽ പ്രതി തൂങ്ങി മരിച്ച നിലയിൽ; പോക്സോ കേസ് പ്രതിയായ വയനാട് സ്വദേശിയാണ് തൂങ്ങി മരിച്ചത്

കണ്ണൂർ സെൻട്രൽ ജയിലിൽ പ്രതി തൂങ്ങി മരിച്ച നിലയിൽ; പോക്സോ കേസ് പ്രതിയായ വയനാട് സ്വദേശിയാണ് തൂങ്ങി മരിച്ചത്

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ പോക്‌സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മാനന്തവാടി സ്വദേശി ബിജുവാണ്(35) മരിച്ചത്.

പോക്‌സോ കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു ബിജു.


ജയിലിലെ ഐസൊലേഷൻ വാർഡിന് സമീപത്തെ മതിൽ കമ്പിയിലാണ് ഇയാൾ തൂങ്ങിയത്. പോക്‌സോ കേസിൽ ശിക്ഷിക്കപ്പെട്ട ബിജുവിനെ ഫെബ്രുവരി പത്തിനാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group