play-sharp-fill
അതിര്‍ത്തി തര്‍ക്കം; തിരുവനന്തപുരം കാട്ടാക്കടയില്‍ അമ്മയ്ക്കും മകള്‍ക്കും കൊച്ചുമകൾക്കും നേരെ അയൽവാസിയുടെ ആസിഡ് ആക്രമണം

അതിര്‍ത്തി തര്‍ക്കം; തിരുവനന്തപുരം കാട്ടാക്കടയില്‍ അമ്മയ്ക്കും മകള്‍ക്കും കൊച്ചുമകൾക്കും നേരെ അയൽവാസിയുടെ ആസിഡ് ആക്രമണം

തിരുവനന്തപുരം: കാട്ടാക്കടയില്‍ അമ്മയ്ക്കും മകള്‍ക്കും കൊച്ചുമകൾക്കും നേരെ ആസിഡ് ആക്രമണം. പന്നിയോട് ഇടയ്ക്കാവ് സ്വദേശി മേരി (72), മകൾ ബിന്ദു (42, ബിന്ദുവിന്റെ മകൾ അജേഷ്മ (12) എന്നിവർക്കു നേരെയാണ് അയൽവാസി ചന്ദ്രിക ആസിഡ് ഒഴിച്ചത്.

ഇന്നലെ വൈകീട്ടോടെയാണ് സംഭവം. അതിര്‍ത്തിതര്‍ക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.


അയല്‍വാസികളായ അമ്മയും മകനും മരുമകളും ചേര്‍ന്ന് ആക്രമിച്ചു എന്നാണ് അമ്മയുടെയും മകളുടെയും പരാതിയില്‍ പറയുന്നത്. കാര്യമായി പൊള്ളലേറ്റ ഇവർ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മകളുടെ കൈയ്ക്കും മുഖത്തുമാണ് പൊള്ളലേറ്റത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group