play-sharp-fill
കൊല്ലം കല്ലുവാതുക്കലിൽ ബസ് കാത്തുനിന്ന യാത്രക്കാരിയുടെ പണമടങ്ങിയ പഴ്സ് കവർന്നു; തമിഴ്നാട് സ്വദേശിനി പൊലീസ് പിടിയിൽ

കൊല്ലം കല്ലുവാതുക്കലിൽ ബസ് കാത്തുനിന്ന യാത്രക്കാരിയുടെ പണമടങ്ങിയ പഴ്സ് കവർന്നു; തമിഴ്നാട് സ്വദേശിനി പൊലീസ് പിടിയിൽ

കൊല്ലം: കൊല്ലം ഭാഗത്തേയ്ക്കുള്ള ബസ്സ്റ്റോപ്പിൽ വച്ച് യാത്രക്കാരിയുടെ പണമടങ്ങിയ പഴ്സ് കവർന്ന യുവതി പൊലീസ് പിടിയിൽ. കൊല്ലം കല്ലുവാതുക്കൽ ജംഗ്ഷന് സമീപമാണ് ഇവർ മോഷണം നടത്തിയത്. പാരിപ്പള്ളി പൊലീസാണ് ഇവരെ അ‌റസ്റ്റ് ചെയ്തത്.

തമിഴ്‌നാട് വള്ളിയൂർ സ്വദേശി മുരുകന്റെ ഭാര്യ ഗീതയാണ് (35) പിടിയിലായത്. കല്ലുവാതുക്കൽ നടയ്ക്കൽ സ്വദേശിയായ അംബികയുടെ ബാഗിലെ പണവും രേഖകളുമടങ്ങിയ പഴ്‌സാണ് കവർന്നത്.


സംശയം തോന്നിയ അംബിക മ​റ്റുള്ളവരുടെ സഹായത്തോടെ ഇവരെ തടഞ്ഞുവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാരിപ്പള്ളി ഇൻസ്‌പെക്ടർ അൽജബാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ കെ.സുരേഷ്‌കുമാർ, എസ്. രാജേഷ്, സി.പി.ഒ ഡോൾമ, സി.പി.ഒ സലാഹുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്.