play-sharp-fill
കെഎംഎസ് മോട്ടോഴ്സ് ഉടമ കൊച്ചേട്ടൻ അന്തരിച്ചു; വിടവാങ്ങിയത് പാലാ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി,മുണ്ടക്കയം മേഖലകളിലെ ജനങ്ങളുടെ യാത്രാദുരിതം മാറ്റിയ കെ എം എസ് കൊച്ചേട്ടൻ

കെഎംഎസ് മോട്ടോഴ്സ് ഉടമ കൊച്ചേട്ടൻ അന്തരിച്ചു; വിടവാങ്ങിയത് പാലാ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി,മുണ്ടക്കയം മേഖലകളിലെ ജനങ്ങളുടെ യാത്രാദുരിതം മാറ്റിയ കെ എം എസ് കൊച്ചേട്ടൻ

സ്വന്തം ലേഖകൻ

പാലാ: കോട്ടയത്തെ പ്രമുഖ ബസ് സര്‍വീസ് ആയിരുന്ന കെഎംഎസ് മോട്ടോഴ്സ് ഉടമ പൈക കളപ്പുരയ്ക്കല്‍ കെ.ടി മാത്യു (81) എന്ന കെഎംഎസ് കൊച്ചേട്ടന്‍ അന്തരിച്ചു.


വിടവാങ്ങിയത് നാടിന്‍റെ പ്രിയങ്കരനായ കെഎംഎസ് കൊച്ചേട്ടന്‍. പാലാക്കാരുടെ നികത്താൻ കഴിയാത്ത നഷ്ടവും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ, പൊൻകുന്നം, കാഞ്ഞിരപ്പള്ളി,മുണ്ടക്കയം മേഖലകളിലെ ജനജീവിതം കെഎംഎസിനോട് ചേർന്നു നില്ക്കുന്നതാണ്. പൊതു​ഗതാ​ഗത സൗകര്യം കേട്ടറിവുള്ള കാലത്ത് നാട്ടുകാരുടെ യാത്രക്ലേശങ്ങൾക്ക് വലിയൊരു ആശ്വാസമാകുകയാരിുന്നു കെഎംഎസ് ബസുകൾ.

അങ്ങനെ നാട്ടുകാർക്കിടയിൽ കൊച്ചേട്ടനും പ്രിങ്കരനായി.

അര മണിക്കൂര്‍ കാത്തുനിന്നാല്‍ ഒരു കെ എം എസ് ബസ് അങ്ങോട്ടോ ഇങ്ങോട്ടോ പോകുന്നത് പാലാ-പൊൻകുന്നം റൂട്ടിന്റെ മാത്രം പ്രത്യേകതയയിരുന്നു. പിന്നീട് നിരനിരയായി കെഎംഎസ് ബസ് റോഡ് അടക്കി വാണു.

പൈക ക്രംബ് ജംഗ്ഷനില്‍ പാലാ – പൊന്‍കുന്നം റോഡിന്‍റെ ഓരം ചേര്‍ന്നു തന്നെയാണ് കൊച്ചേട്ടന്‍റെ കളപ്പുരയ്ക്കല്‍ വീട്. കമ്പനിയ്ക്ക് ഓഫീസ് ഉണ്ടെങ്കിലും കൊച്ചേട്ടന്‍റെ ‘ഓഫീസ്’ കളപ്പുരയ്ക്കല്‍ വീടിന്‍റെ വരാന്തയാണ്. അവിടെ നിന്ന് ബസിന്റെ വിശേഷങ്ങളെല്ലാം അദ്ദേഹം അറിയുമായിരുന്നു. കൊച്ചേട്ടൻ നാടിന് നല്കിയ സംഭാവനകൾ എക്കാലവും ഓർമ്മിക്കപെടുന്നതാണ് നാടും നാട്ടാരും.

സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക്‌ പൈക സെന്‍റ് ജോസഫ്സ് പള്ളിയില്‍. മൃതദേഹം തിങ്കളാഴ്ച വസതിയിലെത്തിക്കും.

ഭാര്യ ലിസിയമ്മ. മക്കള്‍: സാബു, സജി, സജിനി, സഞ്ജയ്, സഞ്ജീവ്.