കെട്ടിപ്പിടി വൈദ്യവുമായി കാനഡയിൽ നിന്നും ഹൂട്ടൺ; ആളുകളെ കെട്ടിപ്പിടിക്കുന്നതിന് ഹൂട്ടൺ മണിക്കൂറിൽ ഫീസായി വാങ്ങുന്നത് 7000 രൂപ
സ്വന്തം ലേഖകൻ
കമൽഹാസൻ നായകനായ വസൂൽരാജ എംബിബിഎസ് എന്ന ചിത്രത്തിൽ ഒരു കെട്ടിപ്പിടി വൈദ്യമുണ്ട്. കമൽഹാസന്റെ കഥാപാത്രം മാനസിക പ്രയാസത്തിലിരിക്കുന്നവരെ കെട്ടിപ്പിടിത്തത്തിലൂടെ സാന്ത്വനിപ്പിക്കുന്നുണ്ട് ഈ സിനിമയിൽ.
വെറുമൊരു കെട്ടിപ്പിടിത്തത്തിൽ എന്തിരിക്കുന്നുവെന്ന് ചിന്തിക്കാൻ വരട്ടെ. കെട്ടിപ്പിടിത്തം എന്നതിനും അപ്പുറം അത് മനുഷ്യർക്ക് നൽകുന്ന സമാധാനം വലുതാണ്.
ജീവിതത്തിരക്കുകൾക്കിടയിൽ പല വിധ മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് നമുക്ക് ചുറ്റും. വ്യത്യസ്തമായ പല ജോലികളും ചെയ്ത് പണം സമ്പാദിക്കുന്നവരാണ് ഇന്നുള്ളത്. ആളുകളെ കെട്ടിപ്പിടിക്കുന്നതാണ് ഇവിടെ ഒരാൾ ജോലിയായി തെരഞ്ഞെടുത്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെട്ടിപ്പിടിത്തം തെറാപ്പിയുടെ ഫലം ചെയ്യുമെന്നാണ് വിലയിരുത്തൽ. കാനഡയിൽ നിന്നുള്ള ഇദ്ദേഹം കെട്ടിപ്പിടിക്കുന്നതിന് മണിക്കൂറിൽ 7100 രൂപയാണ് ഫീസായി വാങ്ങുന്നത്.
ട്രെവോർ ഹൂട്ടൺ എന്നയാളാണ് കെട്ടിപ്പിടിച്ച് കൊണ്ട് പണം സമ്പാദിക്കുന്നത്.ഇതൊരു തെറാപ്യൂട്ടിക് പ്രോസസ്സാണ്. ഇതിനകത്ത് യാതൊരുവിധത്തിലുള്ള ലൈംഗികതാൽപര്യങ്ങളോ പ്രവൃത്തികളോ ഉണ്ടായിരിക്കില്ല. കെട്ടിപ്പിടിക്കുന്നത് ആളുകളെ കൂടുതൽ സുരക്ഷിതരും കരുതൽ അനുഭവപ്പെടുന്നവരും ആക്കുമെന്നാണ് പറയുന്നത്.
ഏതായാലും ഹൂട്ടൺ പറയുന്നത് ആളുകളെ ഇങ്ങനെ കെട്ടിപ്പിടിക്കുന്ന തന്റെ പ്രൊഫഷൺ ചിലർക്കൊന്നും അത്ര ഇഷ്ടപ്പെട്ടിട്ടില്ലെന്നാണ്. തന്നെ ലൈംഗികത്തൊഴിലാളിയായി വരെ കാണുന്ന ആളുകളുണ്ട് എന്നും ഹൂട്ടൺ പറയുന്നു. വെറുമൊരു കെട്ടിപ്പിടിത്തം എന്നതിനും അപ്പുറം അത് മനുഷ്യർക്ക് നൽകുന്ന സമാധാനം വലുതാണ്.
ഒരു അപരിചിതനെ വെറുതെ ചെന്ന് കെട്ടിപ്പിടിക്കുകയല്ല അതിലൂടെ ചെയ്യുന്നത്. അയാളെ മനസിലാക്കി അയാൾക്ക് സമാധാനവും സുരക്ഷിതത്വവും നൽകുന്ന തരത്തിൽ അവരെ റിലാക്സ് ചെയ്യിപ്പിക്കുന്ന തരത്തിൽ വേണം കെട്ടിപ്പിടിക്കാൻ. അതിൽ വേറൊരു തരത്തിലുള്ള ലൈംഗിക താൽപര്യങ്ങളും ഉണ്ടാവുകയുമില്ല എന്നും ഹൂട്ടൺ പറയുന്നു. ഏതായാലും നിരവധിപ്പേരാണ് ഹൂട്ടണിന്റെ അടുത്ത് ഇങ്ങനെ കെട്ടിപ്പിടിക്കാനായി എത്തുന്നത്.