play-sharp-fill
നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടി ക്രൈംബ്രാഞ്ച്;  ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നും ആവശ്യം

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് കൂടുതല്‍ സമയം തേടി ക്രൈംബ്രാഞ്ച്; ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നും ആവശ്യം

സ്വന്തം ലേഖിക

കൊച്ചി: മെമ്മറി കാര്‍ഡ് പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കൂടുതല്‍ സമയംതേടി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു.

ആര്‍. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. തുടരന്വേഷണത്തിന് നേരത്തെ അനുവദിച്ച സമയം15ന് തീരുന്നത് കണക്കിലെടുത്താണ് ക്രൈംബ്രാഞ്ചിന്റെ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധനാ ഫലം ഇന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം ഫോറന്‍സിക് ലാബിലാണ് കാര്‍ഡ് പരിശോധിച്ചത്.

മൂന്നു തീയതികളില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നാണ് പരിശോധനാഫലമെന്നാണ് സൂചന. മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യം വിചാരണ കോടതി നിരസിച്ചതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.