play-sharp-fill
പോക്‌സോ കേസ് ഇരയെ തട്ടിക്കൊണ്ടുപോയ കേസ്; പത്തുവയസുകാരിയുടെ അച്ഛനും അമ്മയും അറസ്റ്റില്‍

പോക്‌സോ കേസ് ഇരയെ തട്ടിക്കൊണ്ടുപോയ കേസ്; പത്തുവയസുകാരിയുടെ അച്ഛനും അമ്മയും അറസ്റ്റില്‍

സ്വന്തം ലേഖിക

പാലക്കാട്: പോക്‌സോ കേസില്‍ ഇരയായ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും അറസ്റ്റില്‍.

പോക്‌സോ കേസിലെ പ്രതിയും പ്രതിയുടെ ബന്ധുക്കളുമടക്കം ചേര്‍ന്നാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കഴിഞ്ഞദിവസം ഗുരുവായൂരില്‍ നിന്ന് മാതാപിതാക്കൾക്കൊപ്പം കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021ലായിരുന്നു പെണ്‍കുട്ടി പീഡനത്തിനിരയായത്. സംഭവത്തെത്തുടര്‍ന്ന് കോടതി ഉത്തരവനുസരിച്ച്‌ കുട്ടി മുത്തശ്ശിയുടെയും വല്ല്യമയുടെയും ഒപ്പമാണ് താമസിച്ചിരുന്നത്. കേസിന്റെ വിചാരണ ഈ മാസം 16ന് നടക്കാനിരിക്കുകയാണ്.

ഇതിനിടെയാണ് കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ പെണ്‍കുട്ടിയെ മുത്തശ്ശിയുടെ വീട്ടില്‍ നിന്ന് ബലമായി തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ അച്ഛനും അമ്മയും തട്ടിക്കൊണ്ടുപോയവരുടെ സംഘത്തിലുണ്ടായിരുന്നു. വ്യാജ നമ്പര്‍പ്ളേറ്റ് ഘടിപ്പിച്ച ബൈക്കിലും നമ്പര്‍പ്ളേറ്റ് മറച്ചുവച്ച കാറിലുമായിരുന്നു സംഘമെത്തിയത്.