റമ്മി കളിച്ച് ന്ഷ്ടമായത് ലക്ഷക്കണക്കിന് രൂപ; ജീവിതത്തില്‍ നിന്ന് കരയറാന്‍ കഴിയില്ലെന്ന തിരിച്ചറിവ് ആത്മഹത്യയിൽ എത്തിച്ചു; സജയ കുമാറിന്റെ ആത്മഹത്യയില്‍ കണ്ണുതുറന്ന് വീണ്ടും നിയമ നിര്‍മ്മാണ നീക്കം; പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മി വീണ്ടും നിരോധിക്കാന്‍ പഴുതടച്ച നിയമഭേദഗതി…!
സ്വന്തം ലേഖിക
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ ക്യാമറാമാന്‍ സജയകുമാറിന്
ലക്ഷക്കണക്കിന് രൂപയാണ് റമ്മി കളിച്ച് ന്ഷ്ടമായത്.
ജീവിതത്തില്‍ നിന്ന് കരയറാന്‍ കഴിയില്ലെന്ന തിരിച്ചറിവിലായിരുന്നു സജയകുമാറിന്റെ ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ സംസ്ഥാനത്തു പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മി വീണ്ടും നിരോധിക്കാന്‍ പഴുതടച്ച നിയമഭേദഗതിക്കു സര്‍ക്കാര്‍ ശ്രമം തുടങ്ങിയിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മി കളി ലോക്ഡൗണ്‍ കാലത്താണു കേരളത്തില്‍ സജീവമായത്. കേരളത്തിലെ ഇരുപതിലേറെ ആത്മഹത്യകള്‍ റമ്മി കളിയിലെ നഷ്ടം കാരണം ഉണ്ടായതാണെന്നാണു പൊലീസിന്റെ കണക്ക്.
ഓണ്‍ലൈന്‍ റമ്മി കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിരോധിച്ചിരുന്നെങ്കിലും നടത്തിപ്പുകാരായ കമ്പനികള്‍ ചോദ്യം ചെയ്തതോടെ ഹൈക്കോടതി റദ്ദാക്കി. ചൂതാട്ടത്തില്‍ ലക്ഷങ്ങള്‍ നഷ്ടമായവരില്‍ ചിലര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് നിരോധനത്തിനു വീണ്ടും സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതു സംബന്ധിച്ചു സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നല്‍കിയ ശുപാര്‍ശ ആഭ്യന്തര വകുപ്പു നിയമ വകുപ്പിനു കൈമാറി.
നിയമഭേദഗതിയുമായി മുന്നോട്ടു പോകാമെന്നായിരുന്നു മറുപടി. 1960 ലെ കേരള ഗെയിമിങ് ആക്ടിലെ സെക്ഷന്‍ 3ല്‍ ഭേദഗതി വരുത്താനാണു നീക്കം.
ചൂതാട്ടത്തിന് സമാനമാണ് റമ്മി കളിയിലേയും ചതി. ജയിക്കുമെന്ന തോന്നല്‍ കളിക്കുന്നവരില്‍ ഉണ്ടാക്കും. തോല്‍ക്കും വരെ ജയിക്കുമെന്ന പ്രതീക്ഷ നിലനിര്‍ത്തിയാണ് മുമ്പോട്ട് പോക്ക്.
തോറ്റു കഴിഞ്ഞാലും അടുത്ത കളി ജയിക്കാനാകുമെന്ന മാനസികാവസ്ഥ കളിക്കുന്നവരില്‍ ഉണ്ടാക്കും. അവര്‍ വീണ്ടും മത്സരത്തിന് എത്തും. കളിയുടെ അവസാന നിമിഷം വരെ ത്രില്‍ നിലനിര്‍ത്തിയാണ് ആളുകളെ അടിമകളാക്കുന്നത്. പണ്ടത്തെ ചീട്ടുകളിയുടെ അതേ മനഃശാസ്ത്രമാണ് ഇതിന് എല്ലാം ആധാരമാക്കുന്നത്. ഈ സാഹച്യത്തിലാണ് സംസ്ഥാനം ഇടപെടലിന് എത്തുന്നത്.