മന്ത്രി സ്ഥാനം രാജി വെച്ച സജി ചെറിയാൻ എം എൽ എ സ്ഥാനവും രാജി വെക്കുമോ ? ഭരണ ഘടനയെ അവഹേളിച്ച സജി ചെറിയാന്റെ കൈയ്ക്കുള്ളിൽ എം എൽ എ സ്ഥാനം ഭദ്രമാണോ ? രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇതാ….
സ്വന്തം ലേഖിക
തിരുവനന്തപുരം: മന്ത്രി കസേര തെറിച്ചതോടെ സജി ചെറിയാന് ഇനി എം എല്‍ എ ആയി തുടരാന്‍ കഴിയുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ കേരളത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.
സജി ചെറിയാന് ഹോണര്‍ ആക്ട് ലംഘിച്ചതിനാല്‍ ക്രിമിനല്‍ നടപടി നേരിടേണ്ട സാഹചര്യം ഉണ്ടെന്നും എംഎല്‍എ സ്ഥാനവും രാജി വെക്കേണ്ടി വരുമെന്നും ചില നിയമ വിദഗദ്ധര്‍ പറയുന്നു. ഏതൊരു പൗരനും ബഹുമാനിക്കേണ്ട ഭരണ ഘടനയെ തള്ളിപ്പറഞ്ഞ അദ്ദേഹം എം എൽ എ സ്ഥാനം തുടരാൻ യോഗ്യനല്ലെന്നും അഭിപ്രായങ്ങൾ ഉണ്ട് .
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ എം എൽ എ യുടെയും മന്ത്രിയുടെയും സത്യ പ്രതിജ്ഞയിൽ മാറ്റങ്ങൾ ഉണ്ടെന്നും അഭിപ്രായമുണ്ട് . മന്ത്രിയെ ഗവര്‍ണ്ണര്‍ നിയമിക്കുമ്ബോള്‍ എംഎല്‍എയെ ജനം തെരെഞ്ഞെടുക്കുന്നു. എംഎല്‍എയെ അയോഗ്യനാകാന്‍ ഭരണ ഘടനയുടെ 191 ആം അനുചേദം പറയുന്ന കാര്യങ്ങളില്‍ നിലവിലെ വിവാദ നടപടി ഉള്‍പ്പെടുന്നില്ല എന്നും വാദം ഉണ്ട്. പക്ഷെ ഭരണ ഘടന തന്നെ ആണ് തള്ളിയത് എന്നതാണ് പ്രശ്നം. കോടതിയുടെ പരിഗണനയില്‍ ഉള്ള കേസിലെ തുടര്‍ നടപടിയും സജിയുടെ കാര്യത്തില്‍ നിര്‍ണ്ണായകമാണ്.
സജി ചെറിയാന് മന്ത്രിസ്ഥാനം രാജി വെച്ചെങ്കിലും വിവാദം ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. പകരം മന്ത്രി തത്കാലം വേണ്ടെന്നാണ് നിലവിലെ ചര്‍ച്ചകള്‍. മന്ത്രി രാജി വെച്ചതോടെ സജി ചെറിയാന്റെ വകുപ്പുകള്‍ നിലവില്‍ മുഖ്യമന്ത്രിക്കാണ് കൈമാറിയത്. പക്ഷെ നിലവിലെ ഏതെങ്കിലും മന്ത്രിക്ക് ഇനി അധിക ചുമതല ആയി വകുപ്പുകള്‍ നല്‍കാനാണ് സാധ്യത. ഒന്നാം പിണറായി സര്‍ക്കാരില്‍ നിന്നും രാജി വെച്ച ഇ പി ജയരാജന് പിന്നീട് മടങ്ങി വന്ന പോലെ കേസുകള്‍ തീരുന്ന മുറക്ക് സജിയെയും മടക്കി കൊണ്ട് വരാന്‍ ആലോചന ഉണ്ട്.
മന്ത്രി സ്ഥാനം രാജി വെച്ചെങ്കിലും ഭരണ ഘടനയെ അവഹേളിച്ച പ്രസംഗം തള്ളിപ്പറയാത്ത സജി ചെറിയനെതിരായ പ്രതിഷേധം തുടരാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. ഇന്നും നിയമസഭയില്‍ പ്രശ്നം ഉന്നയിക്കാനാണ് നീക്കം. സജി ചെറിയാന് എം എല്‍ എ സ്ഥാനവും രാജി വെക്കണം എന്നാണ് കോണ്‍ഗ്രസ്സും ബിജെപിയും ആവശ്യപ്പെടുന്നത്. വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തതും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. എന്നാല്‍, മന്ത്രിയുടെ രാജിയോടെ വിവാദം തീര്‍ന്നു എന്നാണ് സി പി എം നിലപാട്.