play-sharp-fill
ഗര്‍ഭം നിലനിര്‍ത്തുന്നതിനുള‌ള മരുന്നിന് പകരം യുവതിക്ക് മെഡിക്കല്‍ ഷോപ്പില്‍ നിന്നും നല്‍കിയത് ഗര്‍ഭം അലസിപ്പിക്കാനുള‌ള മരുന്ന്;യുവതിയുടെ പരാതിയില്‍ മെഡിക്കൽ ഷോപ്പിനെതിരെ കേസ് ; മലപ്പുറം എടവണ്ണയിലെ സംഭവം ഇങ്ങനെ

ഗര്‍ഭം നിലനിര്‍ത്തുന്നതിനുള‌ള മരുന്നിന് പകരം യുവതിക്ക് മെഡിക്കല്‍ ഷോപ്പില്‍ നിന്നും നല്‍കിയത് ഗര്‍ഭം അലസിപ്പിക്കാനുള‌ള മരുന്ന്;യുവതിയുടെ പരാതിയില്‍ മെഡിക്കൽ ഷോപ്പിനെതിരെ കേസ് ; മലപ്പുറം എടവണ്ണയിലെ സംഭവം ഇങ്ങനെ

 

സ്വന്തം ലേഖിക

മലപ്പുറം: ​ഗര്‍ഭിണിയായ യുവതിക്ക് മെഡിക്കല്‍ഷോപ്പില്‍ നിന്നും നല്‍കിയത് ഗര്‍ഭം അലസിപ്പിക്കാനുള‌ള മരുന്ന് . മലപ്പുറം എടവണ്ണയിലാണ് സംഭവം.​ഗര്‍ഭം അലസപ്പിക്കാനുള്ള മരുന്ന് ഗര്‍ഭം നിലനിര്‍ത്തുന്നതിനുള‌ള മരുന്നിന് പകരമാണ് മെഡിക്കല്‍ ഷോപ്പില്‍ നിന്നും ഗര്‍ഭം അലസിപ്പിക്കാനുള‌ള മരുന്ന് നല്‍കിയത്.

എടവണ്ണ സ്വദേശിനിയായ യുവതിയാണ് ഗുളിക കഴിച്ചതിനെ തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യം കാരണം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് ഗര്‍ഭം അലസിപ്പോയി. പരിശോധനയില്‍ നല്‍കിയത് ഗര്‍ഭം അലസുന്നതിനുള‌ള മരുന്നാണെന്ന് വ്യക്തമായി. യുവതിയുടെ പരാതിയില്‍ ഷോപ്പിനെതിരെ കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കുറിപ്പടിയോടെ മാത്രം വില്‍ക്കേണ്ട ഷെഡ്യൂള്‍ എച്ച്‌ വിഭാഗത്തില്‍പ്പെടുന്ന ഗര്‍ഭച്ഛിദ്ര മരുന്നാണ് സ്ഥാപനം വിറ്റതെന്നും രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടത്തിലായിരുന്നില്ല മരുന്ന് വില്‍പ്പനയെന്നും വ്യക്തമായതായി ജില്ലാ ഡ്രഗ്സ് ഇന്‍സ്‌പെക്ടര്‍ ഡോ. എം.സി. നിഷിത് പറഞ്ഞു.

സ്ഥാപനം വിറ്റ ഗര്‍ഭച്ഛിദ്ര മരുന്നുകളും ബില്ലുകളും മറ്റു രേഖകളും കസ്റ്റഡിയിലെടുത്ത് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. ഡ്രഗ്സ് ആന്റ് കോസ്‌മെറ്റിക്സ് നിയമപ്രകാരമാണ് സ്ഥാപനത്തിനെതിരെ കേസെടുത്തത്. തുടരന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരിയുടെ വീട്ടിലും സ്വകാര്യ ആശുപത്രിയിലും പരിശോധന നടത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു.