
സ്വന്തം ലേഖിക
കോട്ടയം: കഞ്ഞിക്കുഴിയിൽ വാഹനാപകടം സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് ദമ്പതികൾക്ക് പരിക്ക് . കഞ്ഞിക്കുഴി പ്ലാന്റേഷൻ കോർപ്പറേഷനു സമീപം വെള്ളിയാഴ്ച രാവിലെ 8 .30 യോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരായ ദമ്പതികളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
മണർകാട് മാലം കൊച്ചു പറമ്പിൽ റോയി ചാക്കോ (53), ഭാര്യ സുനിത റോയി (48) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.രാവിലെ കോട്ടയത്തേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം നഷ്ടമായി സ്കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു . സംഭവത്തിൽ കോട്ടയം ട്രാഫിക് പൊലീസ് കേസെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







