കേരളത്തിൽ നാളെ ഭാരത്ബന്ദില്ല; മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന ഭാരത്ബന്ദിന്റെ മറവിൽ വാഹനങ്ങൾ തടയുകയോ, കടകമ്പോളങ്ങൾ അടപ്പിക്കുകയോ, അക്രമസംഭവങ്ങൾ അഴിച്ചു വിടുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെന്ന് ഡിജിപി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരായി ചില സംഘടനകള്‍ ഭാരത് ബന്ദ് പ്രഖ്യാപിച്ചതായി സോഷ്യല്‍മീഡിയകളില്‍ വ്യാപക പ്രചാരണം.
എന്നാൽ കേരളത്തിൽ ഒരു സംഘടനയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ല. ഭാരത ബന്ദിനും ആരും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന ഭാരത്ബന്ദിന്റെ പേരില്‍ സമരത്തിനിറങ്ങുന്നവര്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ഡിജിപി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാളെ ഭാരത്ബന്ദെന്ന പ്രചാരണം നടക്കുന്ന സാഹചര്യത്തില്‍ പൊലീസിനോട് സജ്ജമായിരിക്കാന്‍ ഡിജിപി അനില്‍കാന്ത് നിര്‍ദേശിച്ചു.
പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും.
അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനയും നാളെ മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.