play-sharp-fill
മോട്ടോർ വാഹന നിയമ ഭേദഗതി; അധിക ഫീസ് ഈടാക്കാതെ രജിസ്‌ട്രേഷൻ പുതുക്കാൻ ഇടക്കാല ഉത്തരവ്

മോട്ടോർ വാഹന നിയമ ഭേദഗതി; അധിക ഫീസ് ഈടാക്കാതെ രജിസ്‌ട്രേഷൻ പുതുക്കാൻ ഇടക്കാല ഉത്തരവ്

സ്വന്തം ലേഖകൻ

കൊച്ചി: മോട്ടോർ വാഹന നിയമ ഭേദഗതി പ്രകാരം അധിക ഫീസ് ഈടാക്കാതെ വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുകൾ പുതുക്കൽ എന്നിവയുടെ അപേക്ഷ സ്വീകരിക്കണമെന്ന് ഹൈക്കോടതി. ജസ്റ്റിസ് അമിത് റാവലാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പാലക്കാട് ഓൾ കേരള യൂസ്ഡ് വെഹിക്കിൾ ഡീലേഴ്‌സ് ആൻഡ് ബ്രോക്കേഴ്‌സ് അസോസിയേഷൻ സമർപ്പിച്ച ഹർജിയിലാണ് ഇടക്കാല ഉത്തരവ്.

അധിക ഫീസ് ഈടാക്കാൻ ട്രാൻസ്‌പോർട്ട് കമ്മീഷ്ണർ ഉത്തരവിറക്കിയിരുന്നു. കഴിഞ്ഞ വർഷം വാഹന രജിസ്‌ട്രേഷൻ പുതുക്കാൻ നിലവിലുള്ള ഫീസിനു പുറമെ അധിക ഫീസ് ഈടാക്കാൻ മോട്ടോർ വാഹന ചട്ടത്തിലെ റൂൾ 81ൽ കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതനുസരിച്ച് പുതുക്കാൻ വൈകുന്ന ഓരോ മാസവും ഇരുചക്ര വാഹനങ്ങൾക്ക് 300 രൂപ വീതവും മറ്റ് സ്വകാര്യ വാഹനങ്ങൾക്ക് 500 രൂപ വീതവും ഈടാക്കാനായിരുന്നു ഉത്തരവ്.

ഇത്തരത്തിൽ ഈടാക്കുന്നത് അധിക ഫീസ് നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് അസോസിയേഷൻ കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിൽ അധിക ഫീസ് ഈടാക്കുന്നത് ശരിവച്ചാൽ തുക അടയ്ക്കുമെന്ന് അപേക്ഷകരിൽ നിന്ന് സത്യവാങ്‌മൂലം വാങ്ങണമെന്നും കോടതി നിർദേശിച്ചു.