play-sharp-fill
വിട്ടുകൊടുത്ത മൃതദേഹം തിരിച്ചുവിളിച്ച്‌ പോസ്റ്റ്മോര്‍ട്ടം ചെയ്ത സംഭവം;  സമഗ്രാന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ച്‌ ആരോഗ്യ വകുപ്പ്; ബുധനാഴ്ചയ്ക്ക് മുൻപ് റിപ്പോര്‍ട്ട് നൽകണമെന്ന് നിർദേശം

വിട്ടുകൊടുത്ത മൃതദേഹം തിരിച്ചുവിളിച്ച്‌ പോസ്റ്റ്മോര്‍ട്ടം ചെയ്ത സംഭവം; സമഗ്രാന്വേഷണത്തിന് രണ്ടംഗ സമിതിയെ നിയോഗിച്ച്‌ ആരോഗ്യ വകുപ്പ്; ബുധനാഴ്ചയ്ക്ക് മുൻപ് റിപ്പോര്‍ട്ട് നൽകണമെന്ന് നിർദേശം

സ്വന്തം ലേഖിക

തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും വിട്ടുകൊടുത്ത മൃതദേഹം തിരിച്ചുവിളിച്ച്‌ പോസ്റ്റ്മോര്‍ട്ടം നടത്തിയ സംഭവത്തില്‍
സമഗ്രാന്വേഷണം നടത്തും.

അതിനായി രണ്ടംഗ സമിതിയെ ആരോഗ്യ വകുപ്പ് നിയോഗിച്ചു.
മൃതദേഹം വിട്ടുകൊടുത്ത സംഭവത്തിലെ വീഴ്ചയില്‍ അന്വേഷണ വിധേയമായി ഓര്‍ത്തോ യൂണിറ്റ് തലവന്‍ ഡോ. പി.ജെ ജേക്കബിനെ സസ്പെന്‍ഡ് ചെയ്തത് ഉള്‍പ്പടെ പരിശോധിക്കാനാണ് സമിതിയെ നിയോഗിച്ചത്. കൊല്ലം മെഡിക്കല്‍ കോളജിലെ ഡോ. എസ്. ശ്രീകണ്ഠന്‍, ഡോ. രഞ്ജു രവീന്ദ്രന്‍ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ചയ്ക്ക് മുൻപ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കാതെ വകുപ്പ് മേധാവിക്കെതിരെ നടപടിയെടുത്തെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

ഇതില്‍ പ്രതിഷേധിച്ച്‌ ഡോക്ടര്‍മാരുടെ സംഘടന പ്രതിഷേധിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വകുപ്പ് തലവനെതിരായ നടപടിയുള്‍പ്പെടെ വകുപ്പുതലത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനമായത്.