പാര്‍ലമെന്റിലേക്കുള്ള ഡിവൈഎഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം; നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി; ജനാധിപത്യ രീതിയിലുള്ള പ്രതിഷേധത്തെ അടിച്ചമര്‍ത്തിയെന്നും എംപിയാണെന്ന പരിഗണന പോലും നല്‍കാതെ പൊലീസ് വലിച്ചിഴച്ചുവെന്നും എ എ റഹീം
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ ഡിവൈഎഫ്ഐ നടത്തിയ പാര്‍ലമെന്റ്
മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി.
ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ എ റഹീം എംപി അടക്കമുള്ള നേതാക്കളെ വലിച്ചിഴച്ച് പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഗ്നിപഥിനെതിരെ ഡിവൈഎഫ്ഐ ശക്തമായ പ്രതിഷേധം തുടരുമെന്ന് എ എ റഹീം പ്രതികരിച്ചു. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധത്തെ അടിച്ചമര്‍ത്തി. എംപിയാണെന്ന പരിഗണന പോലും നല്‍കാതെ പൊലീസ് ബലം പ്രയോഗിച്ചുവെന്ന് റഹീം പറഞ്ഞു.
ഇവിടെ നടന്നത് ഗുണ്ടായിസമാണ്. എംപിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് മര്‍ദിച്ചതെന്നും റഹീം പൊലീസ് വാഹനത്തില്‍ നിന്ന് പ്രതികരിച്ചു. മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും കൈയേറ്റ ശ്രമമുണ്ടായി.
Third Eye News Live
0