മദ്യപിച്ച ശേഷം വഴക്കുണ്ടാക്കി; വീട്ടിൽ നിന്ന് ഇറങ്ങി പോയ അച്ഛൻ തൂങ്ങി മരിച്ചു; മനോവിഷമത്തിൽ മകനും ജീവനൊടുക്കി
സ്വന്തം ലേഖിക
കൊച്ചി: വാക്കുതര്‍ക്കത്തിനൊടുവില്‍ അച്ഛനും മകനും ജീവനൊടുക്കി.
മുനമ്പം പള്ളിപ്പുറത്ത് എടക്കാട് വീട്ടില്‍ ബാബു (60), മകന് സുഭാഷ് (34) എന്നിവരാണ് മരിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പള്ളിപ്പുറം എട്ടാം വാര്‍ഡില്‍ ഇന്ന് രാവിലെയാണ് സംഭവം. നാട്ടുകാരാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
വീട്ടില്‍ പതിവായി അച്ഛനും മകനും തമ്മില്‍ തര്ക്കമുണ്ടാകുമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ബാബുവിന്റെ ഭാര്യ കിടപ്പുരോഗിയാണ്. കഴിഞ്ഞ ദിവസം ബാബുവും സുഭാഷും മദ്യപിച്ച ശേഷം വഴക്കുണ്ടായി. ഇതിനുപിന്നാലെ ബാബു പുറത്തേക്കുപോയി.
പിന്നെ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. അച്ഛന് മരിച്ചതിന്റെ മനോവിഷമത്തില്‍ സുഭാഷും ജീവനൊടുക്കുകയായിരുന്നു. കുടുംബ കലഹത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Third Eye News Live
0