നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ച സംഭവം ; അച്ഛനെ പോലീസ് അറസ്റ്റുചെയ്തു
സ്വന്തം ലേഖകൻ
നാലുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട്, അച്ഛനെ പോലീസ് അറസ്റ്റുചെയ്തു. മകൾ സുഷ്വിക മരിച്ച സംഭവത്തിൽ തിരുവട്ടാറിന് സമീപം കുട്ടയ്ക്കാട് പാലവിള സ്വദേശി സുരേന്ദ്രൻ (37) ആണ് അറസ്റ്റിലായത്. മദ്യപിച്ച് വീട്ടിലെത്തി ബഹളംവെച്ച സുരേന്ദ്രനെ പേടിച്ച് സഹോദരങ്ങൾക്കൊപ്പം സമീപത്തുള്ള തോട്ടത്തിൽ ഒളിച്ചിരിക്കുമ്പോഴാണ് സുഷ്വികയെ പാമ്പു കടിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.
സുരേന്ദ്രൻ-സുജിമോൾ ദമ്പതിമാരുടെ മൂന്ന് മക്കളിൽ ഇളയവളാണ് സുഷ്വിക. അച്ഛൻ പതിവായി മദ്യപിച്ചെത്തി ബഹളം വെക്കാറുണ്ടെന്നും അച്ഛനെ പേടിച്ചാണ് തോട്ടത്തിൽ ഒളിച്ചതെന്നും സുഷ്വികയുടെ സഹോദരങ്ങൾ പറയുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേത്തുടർന്നുള്ള അന്വേഷണത്തിന്റെയും സുജിമോൾ നൽകിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് തിരുവട്ടാർ പോലീസ് സുരേന്ദ്രനെ അറസ്റ്റു ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group