മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച സംഭവം ;സസ്പെന്‍ഷനിലായ അധ്യാപകൻ റൗഡി ലിസ്റ്റില്‍പ്പെട്ട ആളെന്ന് സര്‍ക്കാര്‍
സ്വന്തം ലേഖിക
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച കേസിലെ ഒന്നാം പ്രതി ഫര്‍സീന്‍ മജീദ് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആളാണെന്നും ഇയാള്‍ക്കെതിരേ പതിമൂന്ന് കേസുകളുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേസിലെ പ്രതികളായ ഫര്‍സീന്‍ മജീദ്, നവീന്‍ കുമാര്‍ എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി. വ്യോമയാന നിയമങ്ങള്‍ ചുമത്തിയതിനാല്‍ കേസ് പരിഗണിക്കാന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. കേസ് ജില്ലാ കോടതിയിലേക്ക് മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം വിമാനത്തിലെ യാത്രക്കാരുടെ മൊഴിയും രേഖപ്പെടുത്തി. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് കൂടിയായ ഫര്‍സീന്‍ മജീദ്, കണ്ണൂര്‍ ജില്ലാസെക്രട്ടറി നവീന്‍കുമാര്‍ എന്നിവരെ 27 വരെ റിമാന്‍ഡ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ ഫര്‍സീനെ മട്ടന്നൂര്‍ എയ്ഡഡ് യു.പി. സ്‌കൂളില്‍നിന്ന് അന്വേഷണ വിധേയമായി 15 ദിവസത്തേക്ക് മാനേജ്‌മെന്റ് സസ്പെന്‍ഡ് ചെയ്തിരുന്നു.