കട്ടപ്പന വെള്ളയാംകുടിയിൽ ബൈക്ക് ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ച് കയറിയ സംഭവം; ഓടിച്ചയാളുടേത് അടക്കം മൂന്ന് പേരുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്തു
സ്വന്തം ലേഖിക
ഇടുക്കി: ഇടുക്കി കട്ടപ്പന വെള്ളയാംകുടിയില്‍ മത്സരയോട്ടത്തിനിടെ ബൈക്ക് ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ച് കയറിയ സംഭവത്തില്‍ അപകടത്തിലായ ബൈക്ക് ഓടിച്ചയാളുടേതടക്കം മൂന്ന് പേരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.
സുരക്ഷാവേലിക്കുളളില്‍ വീണ ബൈക്ക് ഓടിച്ച കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണു പ്രസാദ്, ഒപ്പമുണ്ടായിരുന്ന കിഴക്കേമാട്ടുക്കട്ട സ്വദേശി ആദിത്യ ഷിജു, അയ്യപ്പന്‍കോവില്‍ സ്വദേശി നിഥിന്‍ ബിജു എന്നിവരുടെ ലൈസന്‍സാണ് സസ്പെന്‍ഡ് ചെയ്തത്. വിഷ്ണു പ്രസാദിന്‍റെ ലൈസന്‍സ് ആറ് മാസത്തേക്കും മറ്റ് രണ്ട് പേരുടെയും ലൈസന്‍സ് മൂന്ന് മാസത്തേക്കുമാണ് സസ്പെന്‍ഡ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തില്‍പെട്ടത് ഉള്‍പ്പെടെ മൂന്ന് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലാണ്. ബൈക്കുകള്‍ രൂപമാറ്റം വരുത്തിയതായും ആര്‍ടിഒയുടെ പരിശോധനയില്‍ കണ്ടെത്തി. ഇതിനെതിരെയും നടപടിയുണ്ടാകും.
മത്സരയോട്ടങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായി ബോധവത്കരണ പരിപാടികള്‍ ഉള്‍പ്പടെ നടത്താനുള്ള തീരുമാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്.