play-sharp-fill
സംസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ; തിരുവനന്തപുരം, ഇടുക്കി, മലപ്പുറം, കോഴിക്കോട് , കാസർകോട് എന്നിവിടങ്ങളിൽ പ്രതിക്ഷേധക്കാരെ അറസ്റ്റ് ചെയ്തു മാറ്റി ; ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന്റെ വാഹനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു; കരിങ്കൊടികളും കറുപ്പിനോടുള്ള പ്രതിഷേധവും മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നുള്ള മുദ്രാവാക്യവുമായി സംസ്ഥാനത്ത് കോൺ​ഗ്രസ് പ്രതിഷേധം ശക്തമാകുന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം:  സംസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം. വിളപ്പിൽശാലയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി. തുടർന്ന് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കുണ്ടമൺ പാലത്തിന് സമീപം യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

കോഴിക്കോടും കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം നടന്നു. പ്രതിഷേധത്തിനിടെ സിപിഐഎമ്മിന്റെ കൊടികളും തോരണങ്ങളും നശിപ്പിച്ചു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊടുപുഴയിലും മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചു. ഇടുക്കി ഡിസിസി പ്രസിഡന്റ് സിപി മാത്യുവിന്റെ വാഹനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. സിപി മാത്യു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടി. തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ വച്ചാണ് സംഭവം നടന്നത്.

കാസര്‍ഗോഡ് നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. ഡിെൈവഎഫ്‌ഐയുടെ പ്രകടത്തിനിടെയാണ് സംഭവം നടന്നത്. ഈ സമയത്ത് ഓഫീസില്‍ മണ്ഡലം പ്രസിഡന്റും മറ്റൊരു ഭാരവാഹിയും മാത്രമാണ് ഉണ്ടായിരുന്നത്.

മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ആർ. എസ്. പി കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. എൻ കെ പ്രേമചന്ദ്രൻ എം പി ക്ക് പൊലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റു. പൊലീസ് രണ്ട് തവണ കണ്ണീർവാതകം പ്രയോഗിച്ചു. പ്രവർത്തകർ പൊലീസിനു നേരെ ചീമുട്ടയെറിഞ്ഞു. എം.പിക്ക് പുറമേ രണ്ട് പ്രവർത്തകർക്കും ലാത്തിച്ചാർജിൽ പരുക്കേറ്റു