video
play-sharp-fill
കോട്ടയം നാഗമ്പടം എസ് എച്ച് മൗണ്ടിലെ ഒൻപത് കടകളിൽ ഇന്നലെ രാത്രി കള്ളൻ കയറി; സിസിടിവി ദൃശ്യങ്ങൾ ഇവിടെ കാണാം

കോട്ടയം നാഗമ്പടം എസ് എച്ച് മൗണ്ടിലെ ഒൻപത് കടകളിൽ ഇന്നലെ രാത്രി കള്ളൻ കയറി; സിസിടിവി ദൃശ്യങ്ങൾ ഇവിടെ കാണാം

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നാഗമ്പടം എസ് എച്ച് മൗണ്ടിലെ ഇലക്ട്രിക്ക് കടയിലും ബാറ്ററിക്കടയിലും അടക്കം ഒൻപത് കടകളിൽ ഇന്നലെ രാത്രി കള്ളൻ കയറി. മോഷണദൃശ്യങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസിന് ലഭിച്ചു.

ഇന്ന് രാവിലെ കടയുടമകൾ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. തുടർന്ന്, ഇവർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. ഗാന്ധിനഗർ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല കടകളുടെയും ഷട്ടറുകൾ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ പണവും സാധനങ്ങളും അപഹരിക്കുകയായിരുന്നു.

കോട്ടയം കുമാരനെല്ലൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിൽ ഒന്നിലധികം വീടുകളിൽ വ്യാപകമായ മോഷണം ശ്രമം നടന്നിരുന്നു . അതിനു പിന്നിലും എസ് എച്ച് മൗണ്ടിലെ മോഷണത്തിനു പിന്നിലും ഒരേ സംഘം തന്നെയാണോയെന്നും അന്വേഷണം നടക്കുന്നുണ്ട്.