യമുനാമോളെ കണ്ടെത്തിയത് വാടക വീട്ടില്‍ കെട്ടിതൂങ്ങിയ നിലയില്‍; മരണം സംഭവിച്ചത് ആശുപത്രിയിലെത്തിയ ശേഷം; ചേര്‍ത്തലയിലെ അധ്യാപികയുടെ മരണത്തിന് പിന്നിൽ ഭര്‍തൃപീഡനമോ..? മുഖ്യമന്ത്രിക്ക് അടക്കം പരാതി നല്‍കി ബന്ധുക്കള്‍
സ്വന്തം ലേഖിക
ചേര്‍ത്തല: ചേര്‍ത്തലയിലെ അധ്യാപികയുടെ മരണം ഭര്‍തൃപീഡനം മൂലമെന്ന് ബന്ധുക്കള്‍.
യുവതിയുടെ മരണം ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനം മൂലമാണെന്നു കാട്ടി ബന്ധുക്കള്‍ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കി.
തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് മരുത്തോര്‍വട്ടം മാര്‍ത്താണ്ടംചിറ സോമശേഖരന്‍നായരുടെ മകള്‍ യമുനാ മോളാണ്(27) മരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെയ് 29ന് പുലര്‍ച്ചെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ വെച്ചായിരുന്നു യുവതിയുടെ മരണം. വര്‍ക്കലയിലുള്ള വാടകവീട്ടില്‍ കെട്ടിതൂങ്ങിയ നിലയിലായിരുന്ന യമുനാമോളെ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരണം സംഭവിച്ചത്.
ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും ശാരീരികവും മാനസികവുമായ പീഡനം മൂലമാണ് യമുനാമോള്‍ ആത്മഹത്യ ചെയ്തതെന്നു കാട്ടി സഹോദരന്‍ എസ് അനന്തകൃഷ്ണനാണ് മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയത്. വര്‍ക്കല ഡി വൈ എസ് പി, തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി, ഡി ജി പി, പ്രതിപക്ഷ നേതാവ്, വനിതാ കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
ബഡ്സ് സ്കൂള്‍ അധ്യാപികയായിരുന്ന യമുനാമോള്‍ 2016 ലാണ് വര്‍ക്കല സ്വദേശിയായ ശരതുമായി പ്രണയത്തിലായി പിന്നീട് വിവാഹിതരായത്. ഇരുവീട്ടുകാരുടെയും സമ്മതമില്ലാതെയായിരുന്നു വിവാഹമെങ്കിലും പിന്നീട് രണ്ടുവീട്ടുകാരും സഹകരിക്കുയായിരുന്നു. ഭര്‍തൃവീട്ടില്‍ നിരന്തരം പീഢനത്തിന് ഇരയായായിരുന്നതായി പരാതിയില്‍ പറയുന്നു. വര്‍ക്കല കോടതിയിലും ഗാര്‍ഹിക പീഡനത്തിനു യമുനാമോള്‍ പരാതി നല്‍കിയിരുന്നു.