play-sharp-fill
കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു

കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു

സ്വന്തം ലേഖകൻ

അഹമ്മദ് നഗർ: കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വേദിയിൽ കുഴഞ്ഞുവീണു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പൊടുന്നനെ കുറഞ്ഞതാണ്
കാരണം. മഹാത്മ ഫൂലെ കൃഷി വിദ്യാപീഠത്തിലെ ബിരുദദാന ചടങ്ങിൽ ദേശീയ ഗാനം ആലപിക്കുന്ന സമയത്ത് എല്ലാവരും എഴുന്നേറ്റ് നിൽക്കുമ്പോഴാണ് ഗഡ്കരി കുഴഞ്ഞുവീണത്. അടുത്തുണ്ടായിരുന്ന ഗവർണ്ണർ സി. വിദ്യാസാഗർ റാവു അടക്കം ചേർന്ന് അദ്ദേഹത്തെ താങ്ങിയെടുക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ നിലമെച്ചപ്പെട്ടു. രക്തത്തിലെ പഞ്ചസാര കുറഞ്ഞതും കൊടുംചൂടും കാരണമാണ് കുഴഞ്ഞുവീണതെന്ന് അദ്ദേഹം പിന്നീട് ട്വീറ്റ് ചെയ്തു.