വെണ്ണല വിദ്വേഷ പ്രസംഗം; ഹാജരാകണമെന്നാവശ്യപ്പെട്ട് പി.സി ജോർജിന് പാലാരിവട്ടം പൊലീസിന്റെ നോട്ടീസ്
സ്വന്തം ലേഖിക
കൊച്ചി :വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസിൽ മുൻ എംഎൽഎ പി.സി ജോർജിന് പാലാരിവട്ടം പൊലീസ് നോട്ടീസ് നൽകി. അദ്ദേഹം ഉച്ചയ്ക്ക് ശേഷം സ്റ്റേഷനിൽ ഹാജരായേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പിസി ജോർജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. പിസിക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന് തിരിച്ചടിയാണ്. ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിസി ജോർജ് വെണ്ണലയിൽ നടത്തിയ പ്രസംഗം തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പരിശോധിച്ചിരുന്നു. ഓൺലൈൻ ചാനലിൽ വന്ന പ്രസംഗത്തിന്റെ പകർപ്പാണ് കോടതി വിശദമായി പരിശോധിച്ചത്.
ജാമ്യവ്യവസ്ഥകളിൽ ഒന്ന് ഇനിയും ഇത്തരം പ്രഭാഷണം നടത്തരുതെന്നായിരുന്നു. അതിന് പിന്നാലെയാണ് പിസി ജോർജ് വെണ്ണലയിലെ പ്രസംഗത്തിൽ വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയത്.
മതസൗഹാർദം തകർക്കുന്ന രീതിയിൽ പ്രസംഗിച്ചിട്ടില്ലെന്നും, വസ്തുതകൾ പരിഗണിക്കാതെയാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം നിരസിച്ചതെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പിസി ജോർജ് ചൂണ്ടിക്കാട്ടിയിരുന്നു. പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി പൊലീസിന് മേൽ സമ്മർദം ചെലുത്തുന്നുവെന്ന് ആരോപണവുമായി ഷോൺ ജോർജ് രംഗത്തെത്തിയിരുന്നു.
വെണ്ണലയിലെ വിദ്വേഷ പ്രസംഗത്തിൽ പിസി ജോര്‍ജിനെ വേട്ടയാടി മൂലയ്ക്കിരുത്താമെന്ന് വിചാരിക്കേണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രതികരിച്ചു. പിസി ജോര്‍ജിന്റെ പ്രസംഗം വലിയ അപരാധമാണെങ്കില്‍ പിസിയെക്കാള്‍ മ്‌ളേച്ചമായി
സംസാരിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചോദിച്ചു. പിസി ജോര്‍ജിന് ബിജെപി ജനാധിപത്യ സംരക്ഷണം നല്‍കുമെന്ന് കെ സുരേന്ദ്രന്‍ അറിയിച്ചു.