കെഎസ്ആര്‍ടിസി ബസിനുള്ളില്‍ നഗ്നതാ പ്രദര്‍ശനം; ഇറക്കിവിട്ട കോണ്‍ഗ്രസ് മുന്‍ പഞ്ചായത്ത് അംഗം മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ഇറക്കിവിട്ടയാള്‍
മറ്റൊരു വാഹനത്തിലെത്തി ബസിന് കല്ലെറിഞ്ഞു.
തിരുവനന്തപുരം വെള്ളനാട് പഞ്ചായത്ത് മുന്‍ വാര്‍ഡ് മെമ്പര്‍ മണിക്കുട്ടനാണ് ബസിന് കല്ലെറിഞ്ഞത്. വെള്ളനാട് സ്വദേശി മണിക്കുട്ടനെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മദ്യലഹരിയിലായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ബസിനകത്ത് വച്ച് മുണ്ടഴിച്ച് കയ്യില്‍ പിടിച്ച് ബഹളം ഉണ്ടാക്കിയതിനാണ് മണിക്കുട്ടനെ ഇറക്കിവിട്ടത്. യാത്രക്കാരുടെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.
തൊട്ടുപിന്നാലെ വന്ന ബൈക്കില്‍ കയറി ബസിന് സമീപമെത്തിയ മണിക്കുട്ടന് ബസിന് കല്ലെറിഞ്ഞു. കല്ലേറില്‍ കണ്ടക്ടര്‍ അനൂപിന് പരിക്കേറ്റു. ഇയാളെ വെള്ളനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
യാത്രക്കാരില്‍ ചിലര്‍ക്കും നിസ്സാര പരിക്കേറ്റു. വെള്ളനാട് വില്ലേജ് ഓഫീസിന് മുന്നില്‍ വച്ചായിരുന്നു അതിക്രമം. വെള്ളനാട് പഞ്ചായത്ത് മുന്‍ അംഗമായ മണിക്കുട്ടന് കോണ്‍ഗ്രസ് പ്രവര്ത്തകന് കൂടിയാണ്.