video
play-sharp-fill
ജോർജ് മേച്ചേരി സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ച അഭിഭാഷകൻ : ഡോ.എൻ ജയരാജ് .പുതുതലമുറയിലെ അഭിഭാഷകർ മാതൃകയാക്കേണ്ട വ്യക്തിത്വം

ജോർജ് മേച്ചേരി സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ച അഭിഭാഷകൻ : ഡോ.എൻ ജയരാജ് .പുതുതലമുറയിലെ അഭിഭാഷകർ മാതൃകയാക്കേണ്ട വ്യക്തിത്വം

സ്വന്തം ലേഖകൻ

എറണാകുളം: നിയമരംഗത്ത് സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ച അഭിഭാഷകനായിരുന്നു അഡ്വ. ജോർജ് മേച്ചേരിയെന്ന് ഗവൺമെൻറ് ചീഫ് വിപ്പ് ഡോ. എൻ ജയരാജ് . കേരള ലോയേഴ്സ് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി എറണാകുളത്ത് സംഘടിപ്പിച്ച മേച്ചേരി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

വ്യവഹാരങ്ങളോടും കക്ഷികളോടും നൂറുശതമാനം ആത്മാർത്ഥത പുലർത്തിയ ജോർജ് മേച്ചേരിയെ പുതിയ തലമുറയിലെ അഭിഭാഷകർ മാതൃകയാക്കേണ്ടതാണെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താക് അനുസ്മരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈക്കോടതി ജഡ്ജിമാരായ രാജാ വിജയരാഘവൻ, പി. വി. കുഞ്ഞികൃഷ്ണൻ, വിജു എബ്രഹാം ,ശോഭ അന്നമ്മ ഈപ്പൻ, അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പ്, സ്റ്റേറ്റ് അറ്റോർണി എൻ മനോജ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ കേരള ലോയേഴ്സ് കോൺഗ്രസ് സംസഥാന പ്രസിഡന്റ് അഡ്വ.ജോസഫ് ജോൺ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. TA . ഷാജി , അഡീ. അഡ്വ. ജനറൽ KP ജയചന്ദ്രൻ , അഡ്വ. രജനി കെ.എൻ, അഡ്വ. ജസ്റ്റിൻ ജേക്കബ്, അഡ്വ. സിറിയക് കുര്യൻ, എന്നിവർ പ്രസംഗിച്ചു.