play-sharp-fill
കൊവിഡ് ഭീതി ഒഴിയുന്നു; ജീവന് ഭീഷണിയായി മറ്റൊരു ബാക്ടീരിയ

കൊവിഡ് ഭീതി ഒഴിയുന്നു; ജീവന് ഭീഷണിയായി മറ്റൊരു ബാക്ടീരിയ

സ്വന്തം ലേഖകൻ

തൃശൂർ : തിരൂരില്‍ 19കാരിക്ക് ചെള്ള് പനി കണ്ടെത്തി. വിട്ടു മാറാത്ത പനി കാരണം രോഗം മൂര്‍ച്ഛിച്ച്‌ തലകറക്കവും തൊണ്ടവേദനയുമായി തിരൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയപ്പോൾ നടത്തിയ വിശദമായ പരിശോധനകളിലാണ് ചെള്ള് പനി സ്ഥിരീകരിച്ചത്.

എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ ജീവികളിലെ ചെള്ളുകളില്‍ നിന്നാണ് രോഗകാരികളായ ബാക്ടീരിയകള്‍ രൂപംകൊള്ളുന്നത്. സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന രോഗമാണിത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലവേദന, പനി, തണുത്തുവിറയ്ക്കല്‍, ചര്‍മ്മത്തിലെ തിണര്‍പ്പ് തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.