play-sharp-fill
ടോറസ് ലോറി വെളളക്കെട്ടിലേയ്ക്ക് മറിഞ്ഞു. തൃക്കോതമംഗലം കൊട്ടാരത്തിൽ കടവിലായിരുന്നു അപകടം

ടോറസ് ലോറി വെളളക്കെട്ടിലേയ്ക്ക് മറിഞ്ഞു. തൃക്കോതമംഗലം കൊട്ടാരത്തിൽ കടവിലായിരുന്നു അപകടം

സ്വന്തം ലേഖകൻ

പുതുപ്പളളി: തൃക്കോതമംഗലത്ത് എം സാൻഡുമായി പോയ ടോറസ് ലോറിയാണ് തൃക്കോതമംഗലം കൊട്ടാരത്തിൽ കടവിലെ പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. ഡ്രൈവർ ഗ്ലാസ്സ് പൊട്ടിച്ച് പുറത്തു കടന്നു. ഉണ്ണുനീലി റോഡിന്റെ നിർമാണത്തിന്റെ ഭാഗമായെത്തിയതായിരുന്നു ലോറി.

കൊട്ടാരത്തിൽ കടവ് ഭാഗത്ത് പതിവായി വെള്ളക്കെട്ടുണ്ടാകുന്ന ഭാ​ഗം ഉയർത്തി റോഡ് പണിയാൻ വേണ്ടിയായിരുന്നു എം സാന്റ് ഇറക്കുന്നത്. മാങ്ങാനം പാലൂർപ്പടി മുതൽ 12-ാം കുഴി വരെയുള്ള ഭാഗത്തെ കലുങ്ക് പണിയും റോഡ് ടാറിങ്ങും പൂർത്തിയായിരുന്നു. അവസാനഘട്ട പണികൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം. വിവരമറിഞ്ഞ് ആളുകൾ വാഹനങ്ങളിൽ സ്ഥലത്ത് എത്തിയതോടെ ഗതാഗതക്കുരുക്കായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group