പട്ടാപ്പകല്‍ വീട്ടില്‍ കയറി ഒരു ലക്ഷം കവര്‍ന്ന് ആന്ധ്ര രാജേഷ്; മോഷണശേഷം കടന്നുകളഞ്ഞ പ്രതി ആന്ധ്രയിലെത്തും മുന്‍പേ പൊലീസ് പിടികൂടി
സ്വന്തം ലേഖകൻ
ബാലരാമപുരം: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് പണവും മറ്റ് സാധനങ്ങളും മോഷ്ടിച്ചയാള്‍ പിടിയിൽ.
മൊട്ടമൂട് മാവുവിള ഷെക്കേന നിവാസില്‍ സുരേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വ്യാഴാഴ്ച രാവിലെ സുരേഷിന്റെ ഭാര്യ അജിത, മകനെ സ്കൂളില്‍ വിട്ട് 10ഓടെ തിരികെ എത്തിയപ്പോഴാണ് പൂട്ടിയിട്ടിരുന്ന വീടിന്റെ വാതിലും അലമാരയും തുറന്ന് കിടക്കുന്നതായി കണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പ്, രണ്ട് മൊബൈല്‍ ഫോണ്‍, അലമാരയില്‍ സൂക്ഷിച്ചിരുന്ന 23,000 രൂപ അടക്കം 1,01,000 രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
അയല്‍ക്കാരോട് അന്വേഷിച്ചപ്പോള്‍ മൊട്ടമൂട് മുന്‍പ് താമസിച്ചിരുന്ന ആന്ധ്ര രാജേഷ് എന്ന് വിളിക്കുന്ന രാജേഷ് വീടിനകത്ത് കയറി പോകുന്നത് കണ്ടെതായി പറഞ്ഞു. തുടര്‍ന്ന് നരുവാമൂട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം തന്നെ മൊട്ടമൂട് ജംഗ്ഷന് സമീപത്ത് നിന്ന് രാജേഷിനെ അറസ്റ്റ് ചെയ്തത്.
രാജേഷിനെ മുന്‍പ് മൊട്ടമൂട് ഒരു വീട്ടില്‍ കയറി എയര്‍ഗണ്‍ ചൂണ്ടി സ്ത്രീയുടെ മാല പെട്ടിച്ച കേസില്‍ അന്ധ്രയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.