ആത്മഹത്യാ പ്രവണത, മാനസിക പിരിമുറുക്കങ്ങൾ അതിജീവിക്കാൻ പളളിക്കത്തോട് പൊലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ്
സ്വന്തം ലേഖകൻ
പളളിക്കത്തോട്: വർധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയും മാനസിക പിരിമുറുക്കങ്ങളും അതിജീവിക്കുന്നതിന് വേണ്ടി ബോധവൽക്കരണ ക്ലാസുമായി പളളിക്കത്തോട് പൊലീസ് സ്റ്റേഷൻ.
റിട്ട ഡിജിപി അലക്സാണ്ടർ ജേക്കബാണ് ക്ലാസ് നയിക്കുന്നത്.കൊടുങ്ങൂർ നന്ദനം ഓഡിറ്റോറിയത്തിൽ മെയ് 24ന് രാവിലെ 10.30നാണ് ബോധവൽക്കരണ ക്ലാസ് നടക്കുക. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശിൽപ ഐപിഎസ് അധ്യക്ഷത വഹിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചീഫ് വിപ്പ് ഡോ എൻ ജയരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പളളി ഡി വൈ എസ് പി ബാബുക്കുട്ടൻ സ്വാഗതം പറയുന്ന ചടങ്ങിൽ പളളിക്കത്തോട് ഇൻസ്പെക്ടർ പ്രദീപ് കൃതജ്ഞത പറയും.
Third Eye News Live
0